0%

Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 89588

നോക്കി ഒന്ന് പുഞ്ചിരിച്ചു. അവിടെയിരുന്ന മുഴുവൻ പെൺകുട്ടികളുടെയും നോട്ടം അവരുടെ നേർക്ക് നീണ്ടു.

"കുഴപ്പില്ലല്ലോ ല്ലേ.?"

വാഹിദിനെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ വന്ദന ചോദിച്ചു. വാഹിദ് ചെറിയ ചിരിയോടെ അവളെ നോക്കി.

"ആർക്ക്, എനിക്കോ.? ഇതുവരെ എന്തെങ്കിലും കുഴപ്പമുള്ളതായി ആരും പറഞ്ഞിട്ടില്ല. സഫയെ കാണ്ടാൽ അറിയാം കുഴപ്പക്കാരിയാണെന്ന്."

വന്ദനയുടെ ചോദ്യത്തിന് മറുപടിയായി അവരെ കളിയാക്കിക്കൊണ്ട് സഫയെ നോക്കാതെ തന്നെ വാഹിദ് ചിരിച്ചുകൊണ്ട് പറഞ്ഞു. അവൻ അത്രത്തോളം നിസ്സാരമായി സംസാരിക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്തിരുന്നത് കൊണ്ട് ആ തമാശ കേട്ടതും രണ്ടുപേരും അൽപ്പം ഉറക്കെ പൊട്ടിച്ചിരിച്ചു പോയി. അവിടെയുണ്ടായിരുന്നവർ മുഴവൻ അവരെ ശ്രദ്ധിച്ചു തുടങ്ങി.

"ഓഹ്. അപ്പോ സാറിന് കുഴപ്പങ്ങളൊക്കെ വേഗം മനസ്സിലാവും അല്ലേ. എന്നെപ്പോലൊരു പാവത്തിന്റെ കുഴപ്പം പോലും മനസ്സിലാവുന്ന ആളാണ് മസിലും പിടിച്ചു നടക്കുന്നത് വന്ദനാ."

സഫ വാഹിദിനു നേരെ ഒരു മുനവച്ചുകൊണ്ട് വന്ദനയോട് പറഞ്ഞു. വാഹിദിന്റെ ചുണ്ടിലെ ചിരി അതേപോലെ അവശേഷിച്ചു. ആ തമാശ അവൻ ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ രണ്ടുപേർക്കും അല്പം ആശ്വാസം തോന്നി, ഒപ്പം മനസ്സിൽ ലാഘവത്വവും.

പുറത്ത് നീണ്ടുകിടക്കുന്ന ഹരിതാഭയുടെ തലപ്പുകളിൽ സായാഹ്നത്തിന്റെ സ്വർണ്ണവെയിൽ ഒഴുകിക്കിടക്കുന്നു. ഇടയ്ക്കിടയ്ക്ക് തണുപ്പുകാലത്തിന്റെ ഓളങ്ങൾ പോലെ ചെറിയ കാറ്റ് ആ പച്ചപ്പുകളെ തഴുകി തണുപ്പിലൂടെ അലയടിച്ചു വരുന്നുണ്ട്. ആ ദിവസം ഏറെ മനോഹരമാണെന്ന് സഫയ്ക്കും വന്ദനയ്ക്കും തോന്നി.

"ഓഹ്.. ഇപ്പൊ തന്നെ എന്തൊരു കുളിരാണ്. ഇങ്ങനാണേൽ ഇന്ന് രാത്രി എന്താകും അവസ്ഥ."

വന്ദന രണ്ടു മുതുകിലും കൈകൾ കൊണ്ട് തടവിക്കൊണ്ട് പറഞ്ഞു.

"എന്താകാൻ. ഞാൻ ശ്വാസം മുട്ടിച്ചാവും അല്ലാതെന്താ."

പൊട്ടിച്ചിരിച്ചുകൊണ്ട് നാണം കലർന്ന ഭാവത്തോടെ സഫ പറഞ്ഞു. അതുകേട്ട് വന്ദനയും പൊട്ടിച്ചിരിച്ചു. ലജ്ജയിൽ ചുവന്നു തുടുത്ത കവിളുകൾ അവളുടെ ചിരിയുടെ ഒപ്പം കൂടി. ലജ്ജയുടെ മൂടുപടം പുതച്ച ദേഷ്യത്തോടെ അവൾ സഫയുടെ കൈത്തണ്ടയിൽ ശക്തിയില്ലാതെ അടിച്ചു. കാര്യം മനസ്സിലായ വാഹിദ് ശബ്ദമില്ലാതെ അവരുടെ ചിരിയിൽ പങ്കുചേർന്നു.

"ഒന്ന് പതുക്കെ ചിരിക്ക്. ഞങ്ങൾക്കിവിടെ സംസാരിക്കണം."

പെട്ടന്ന് അവരുടെ പിന്നിലുള്ള ടേബിളിൽ ഇരിക്കുന്ന ഒരു യുവതിയുടെ പരുക്കൻ ശബ്ദം അവരുടെ സന്തോഷത്തിന്റെ ഇടയിലേക്ക് കടന്നുകയറി. രണ്ടുപേരും ചിരി നിർത്തി ജാള്യതയോടെ വാഹിദിനെ

💬 Comments

View all comments