Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]
വാഹിദ്. ഇവിടെ അക്കൗണ്ട് ഡിപ്പാർട്മെന്റിൽ ഈ വായിനോക്കികളെ ശ്രദ്ധിക്കാൻ ജോയിൻ ചെയ്തു. നിങ്ങളൊക്കെ.?"
വാഹിദ് സഫയെയും വന്ദനയെയും കളിയാക്കിക്കൊണ്ട് അവർക്ക് സ്വയം പരിചയപ്പെടുത്തി. അവിടെ വീണ്ടും കൂട്ടച്ചിരിയുയർന്നു. ജൂലിയുടെ മുഖം ദേഷ്യവും അപമാനവും കൊണ്ട് ചുവന്നു. വെളുത്തു നീണ്ട മൂക്കിന്റെ അറ്റം വിറച്ചു. അവൾ മേശയിൽ കൈവച്ചു തലതാഴ്ത്തിയിരുന്നു.
"ഞങ്ങൾ ഡിസൈനിംഗ് ഡിപ്പാർട്മെന്റിൽ ജോലിക്ക് കേറി സാറിനെ വായിനോക്കാൻ ഇവിടെ വരുന്നു." മൂന്നുപേരിൽ ഒരുവൾ വാഹിദിനു മറുപടികൊടുത്തു. കൂട്ടച്ചിരിയുടെ ശബ്ദം ഉയർന്നു. അതുവരെയുണ്ടായിരുന്ന കോർപറേറ്റ് അന്തരീക്ഷത്തിൽ നിന്ന് ആ കാന്റീൻ നല്ലൊരു സൗഹൃദക്കൂട്ടത്തിന്റെ ഊഷ്മളതയിലേക്ക് വഴിമാറി. ജോലിയുടെ സമ്മർദ്ദവും അമിത ഉത്കണ്ഠയും നിമിഷങ്ങൾക്കൊണ്ട് അളിഞ്ഞില്ലാതായി, അവരുടെ ബോധമണ്ഡലം ലഘുകരിക്കപ്പെട്ടു. അവരുടെ കലപില സംസാരവും കളിയും ചിരിയും ഒച്ചയും ബഹളവും സജീവമായപ്പോൾ ജൂലി ചാടിത്തുള്ളി എഴുന്നേറ്റ് താഴേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോൾ വാഹിദും എഴുന്നേറ്റു.
"സാറു പോകുവാണോ.? നല്ല രസമായിരുന്നു, സമയം പോയതറിഞ്ഞില്ല."
മൂന്നുപേരിൽ അനാമിക എന്ന് പേരുള്ള പെൺകുട്ടി പരിഭവസ്വരത്തിൽ പറഞ്ഞു. മറ്റുള്ളവർ മൂളിക്കൊണ്ട് തലകുലുക്കി അത് ശരിവച്ചു.
"വേഗം വിട്ടോ, നിങ്ങൾക്കുള്ള പാരയാണ് ഇപ്പൊ താഴേക്ക് പോയത്. ടീ ബ്രേക്ക് കഴിഞ്ഞില്ലേ.വിട്ടോ വിട്ടോ."
വാഹിദ് അവരോട് പറഞ്ഞു. അവരും അവന്റെ കൂടെ താഴേക്ക് നടന്നു. അനാമികയുടെ കൂട്ടുകാരി മീനു തന്റെ മുന്നിൽ സ്റ്റെപ്പിറങ്ങിയ വാഹിദിന്റെ തലയുടെ പിന്നിലുള്ള നീളൻ മുടിയിൽ വെറുതെ ഒന്ന് തൊട്ടുനോക്കി. അവൻ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു.
"അടിപൊളി. ഒന്നുകൂടി പിടിച്ചു നോക്കട്ടെ.?"
മീനു ചെറിയ പൊട്ടിച്ചിരിയുടെ ഇടയിലൂടെ ചോദിച്ചു.
"പൊക്കിയെടുത്തു ഈ ഗ്ലാസ്സ് വിൻഡോയിലൂടെ താഴെക്കിടും ഞാൻ."
വാഹിദ് അവളോട് തമാശയായി പേടിപ്പിക്കുന്ന വിധത്തിൽ പറഞ്ഞു. അതാസ്വദിച്ചു ചിരിച്ചു കൊണ്ട് ഉല്ലാസവതികളായി മൂന്നുപെൺകുട്ടികളും അകത്തേക്ക് കയറിപ്പോയി. സഫയും വന്ദനയും അവന്റെ കൂടെ താഴേക്ക് നടന്നു.
"നാളെയും മാറ്റന്നാളും ഓഫല്ലേ. എന്താ സാറിന്റെ പരിപാടികൾ.?"
വന്ദനയാണ് ചോദിച്ചത്. വാഹിദ് അവന്റെ കാബിൻ തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങുകയായിരുന്നു. ചോദ്യം കേട്ട് അവൻ വാതിൽക്കൽ നിന്ന് തിരിഞ്ഞു നോക്കി.
"എന്ത് പരിപാടി. ഉച്ചവരെ കിടന്നുറങ്ങി നേരത്തെ എണീക്കണം അല്ലാതെന്താ." അവൻ ചിരിച്ചു.
"എങ്കിൽ ഇന്ന്
💬 Comments
View all comments