0%

Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 102.6K

കൈകൊണ്ടും അവളെ വാരിപ്പുണർന്നു ചുണ്ട് വായിലേക്ക് വിഴുങ്ങി കാമത്മകമായ പ്രണയത്തിന്റെ മായാലോകത്തിലേക്ക് അവളെ കൊണ്ടുപോകുകയും ചെയ്തു.

"ഹെന്റെ പൊന്നേ..ന്റെ സുന്ദരിക്കുട്ടീ.."

അടക്കാനാവാത്ത അനുരാഗത്തിന്റെ വേലിയേറ്റത്തിൽ അവന്റെ പ്രണയ ജൽപനങ്ങൾ ഇടറിപ്പോയി. സംഗീതയുടെ മനസ്സിൽ ആദ്യാനുരാഗത്തിന്റെ അനുഭൂതി നിറഞ്ഞു കണ്ണുകൾ നിറഞ്ഞുതുളുമ്പി. ചുണ്ടുകൾ വിതുമ്പി മൂക്കിന്റെ തുമ്പ് വിറച്ചു. അവൻ അറിയാതിരിക്കാൻ അവൾ കിണഞ്ഞു ശ്രമിച്ചെങ്കിലും, അറിയാതെ മൂക്കുചീറ്റിപ്പോയപ്പോൾ  അവളുടെ ചുണ്ടുകളെ  മൂഞ്ചിനുണഞ്ഞു കൊണ്ടിരുന്ന ഹരിയുടെ ചുണ്ടുകൾ സ്വതന്ത്രമായി.

"എന്താ സംഗീ.. എന്തിനാ കരയുന്നെ. എന്നെ ഇഷ്ടല്ലേ നിനക്ക്.?"

ഹരി അവൾ കരയുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ആശങ്കയോടെ സംഗീതയുടെ കവിളിൽ തലോടിക്കൊണ്ട്, തന്റെ കൈകുമ്പിളിൽ അവളുടെ ഈറൻ മേഘം പോലെ കണ്ണീര് വീണു നനഞ്ഞ മുഖം കോരിയെടുത്തു.

"ഇഷ്ടമില്ലെങ്കിൽ വല്ലവനും വന്നു കതകിനു മുട്ടിയാൽ തുറന്നുകൊടുക്കുന്ന പെണ്ണാണോ ഹരിയേട്ടാ ഞാൻ.?"

അവൾക്ക് ദുഃഖം അടക്കാൻ കഴിയാതെ തൊണ്ടയിടറി. പതിഞ്ഞ ശബ്ദത്തിൽ കണ്ണീർ വീണു കുതിർന്നിരിക്കുന്നു. കണ്ണുകളിലെ ഈറൻ പൊയ്കയിൽ നിലാവ് നീരാട്ടിനിറങ്ങിയിരിക്കുന്നു.

"പിന്നെന്തിനാ മുത്തേ കരയുന്നത്? ഇഷ്ടമില്ലാതെ പിന്നെന്തിനാ ഇറങ്ങി വന്നത്.?"

ഹരിയുടെ ചുണ്ടുകൾ പതിഞ്ഞ നെറ്റിത്തടം പൊള്ളുന്നത് പോലെ അവൾക്ക് തോന്നി. മനസ്സ് എന്തിനെന്നറിയാതെ വല്ലാതെ കരയുന്നുണ്ട്, പക്ഷേ ഹരിയേട്ടന്റെ ഓരോ വാക്കുകളും സ്പർശനവും തുടയിടുക്കിൽ തിരമാല കണക്കെ ആർത്തലച്ചു പിടയുന്നു. എന്റീശ്വരാ, എന്തൊരു രസമുള്ള സ്വർഗ്ഗത്തിലാണ് താൻ.!

"എനിക്ക് അറിയില്ല ഹരിയേട്ടാ. പക്ഷേ ഹരിയേട്ടൻ എന്ന ചിന്തയല്ലാതെ, മറ്റൊരു ചിന്തയും എനിക്കില്ല. സങ്കടംകൊണ്ട് ഞാൻ ചത്തുപോകും ഹരിയേട്ടാ."

ഇടറിപ്പോയ വാക്കുകളിലെ അനന്തമായ അനുരാഗ നൊമ്പരം ഹരി തിരിച്ചറിഞ്ഞു. അവളെ വരിപ്പുണർന്നു ചുണ്ടുകൾ വായിലാക്കി മൂഞ്ചി നുണഞ്ഞു കൊണ്ട്

💬 Comments

View all comments