Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]
കയറിപ്പോയി. സഫയും വന്ദനയും അവന്റെ കൂടെ താഴേക്ക് നടന്നു.
"നാളെയും മാറ്റന്നാളും ഓഫല്ലേ. എന്താ സാറിന്റെ പരിപാടികൾ.?"
വന്ദനയാണ് ചോദിച്ചത്. വാഹിദ് അവന്റെ കാബിൻ തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങുകയായിരുന്നു. ചോദ്യം കേട്ട് അവൻ വാതിൽക്കൽ നിന്ന് തിരിഞ്ഞു നോക്കി.
"എന്ത് പരിപാടി. ഉച്ചവരെ കിടന്നുറങ്ങി നേരത്തെ എണീക്കണം അല്ലാതെന്താ." അവൻ ചിരിച്ചു.
"എങ്കിൽ ഇന്ന് വീട്ടിലേക്ക് വരുന്നോ.? ഞങ്ങൾ രണ്ടുപേരും മാത്രേ ഉള്ളൂ. ഫുഡ് ഒക്കെ ഉണ്ടാക്കി ജോളിയായി മിണ്ടീം പറഞ്ഞും ഇരിക്കാം." സഫ പറഞ്ഞു.
"എന്നേം ശ്വാസം മുട്ടിക്കാനാ? യ്യോ വേണ്ടായേ.."
വാഹിദ് പേടി അഭിനയിച്ചു.
"അയ്യേ.. ഒന്ന് പോ സാറേ. ഇവൾ ചുമ്മാ പറഞ്ഞതാ."
വന്ദന ലജ്ജയിൽ കുതിർന്നു. സഫയും. വാഹിദ് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിയപ്പോൾ വന്ദന വാതിലിൽ പിടിച്ചു അകത്തേക്ക് തലയിട്ട് വീണ്ടും പറഞ്ഞു.
"സാറേ.. വരൂന്നേ. ഞങ്ങൾ ശ്വാസം മുട്ടിക്കോളാം. സാർ വരൂ ന്നെ.."
വന്ദനയുടെ ശബ്ദത്തിൽ അൽപ്പം ഇടർച്ച കലർന്നു. അവളുടെ കണ്ണുകളിൽ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു. ഉരുണ്ട പഞ്ഞിക്കവിൾ ചുവന്നു.
"പിന്നൊരിക്കൽ വരാ. ഇന്ന് വേറെ പ്രോഗ്രാംസ് ഉണ്ട്." വാഹിദ് അവളെ നിരാശയാക്കാതിരിക്കാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. അവൾ ഒന്നും പറയാതെ കുറച്ച് നേരം അങ്ങിനെ തന്നെ നിന്നിട്ട് അവരുടെ കാബിനിലേക്ക് മടങ്ങി.
"എന്താ പറഞ്ഞേ?" സഫ അകത്തേക്ക് കയറിവന്ന വന്ദനയോട് ചോദിച്ചു. വന്ദന ചുണ്ട് മലർത്തി ഇല്ലെന്ന് പറഞ്ഞു. സഫ എഴുന്നേറ്റ് വാഹിദിന്റെ കാബിനിലേക്ക് ചെന്നു.
"അതെന്താ സാർ വരാത്തത്? എനിക്കറിയാം എന്താ ന്ന്." സഫ അല്പം പുച്ഛത്തോടെ പറഞ്ഞു.
"എനിക്ക് വേറെ കുറച്ച്
💬 Comments
View all comments