Chapter Title : കളിയാട്ടങ്ങൾ 4 [ലസ്റ്റർ]
താനും ഈ ഗർഭവും തമ്മിൽ എന്താണ് ബന്ധം. അവൾക്ക് തമാശ തോന്നി. അച്ഛനിതെന്തു പറ്റി.?
അവൾ വീട്ടിൽനിന്നിറങ്ങി അമ്മിണിയുടെ വീട്ടിലേക്ക് നടന്നു. അവിടെ വരാന്തയിൽ അമ്മിണിയുടെ ഭർത്താവ് അച്യുതൻ ഇരിപ്പുണ്ടായിരുന്നു. അയാളുടെ മുഖത്ത് പഴയ ഉന്മേഷം കാണാനില്ലായിരുന്നു, പകരം അപമാനത്തിന്റെ ദൈന്യ മായ തളർച്ച പ്രകടമായിരുന്നു. സംഗീതയെ കണ്ടിട്ടും അയാൾ ശ്രദ്ധിച്ചില്ല. അവൾ അകത്തേക്ക് നടന്നു. പ്രത്യേകിച്ച് യാതൊന്നും സംഭവിക്കാത്തത് പോലെ അമ്മിണി വസ്ത്രങ്ങൾ മടക്കി വയ്ക്കുന്നുണ്ടായിരുന്നു.
"ആഹാ ആരിത്. ഇതെന്താ പെട്ടന്നൊരു വിരുന്ന് വരവ്.?"
അമ്മിണി അവളെ കണ്ടപ്പോൾ ലോഹ്യം ചോദിച്ചു. അവരുടെ മുഖത്ത് അസാധാരണമായ ആഹ്ലാദവും കവിളിൽ തുടുപ്പും അരുണാഭയും സംഗീതയ്ക്ക് കാണാൻ കഴിഞ്ഞു. അമ്മിണി ചേച്ചി വളരെ സന്തോഷവതിയാണെന്ന് അവൾക്ക് മനസ്സിലായി.
"ചേച്ചീ, കേട്ടത് സത്യമാണോ.?"
സംഗീത അമ്മിണിയുടെ സമീപത്തേക്ക് ചെന്ന് കട്ടിലിൽ ഇരുന്നു. അമ്മിണി കടക്കണ്ണിലൂടെ സംഗീതയെ ഒന്ന് നോക്കി.
"നീ എന്താ കേട്ടത്.?"
അമ്മിണി തുണി മടക്കിക്കൊണ്ട് തന്നെ അലസമായി ചോദിച്ചു. അവർ മനപ്പൂർവ്വം അവളിൽ നിന്ന് ഒളിക്കാൻ ശ്രമിക്കുകയാണെന്ന് സംഗീതയ്ക്ക് മനസ്സിലായി.
"ചേച്ചീ അറിയാത്ത പോലെ നടിക്കല്ലേ. വിശേഷം ഉണ്ടെന്നൊക്കെ എനിക്ക് അറിയാം. പക്ഷേ കേൾക്കുന്നതൊന്നും നല്ല വാർത്തകൾ അല്ല ചേച്ചീ. എന്നോടെങ്കിലും പറയൂ."
"ആൾക്കാർ പറയുന്നത് കേൾക്കാൻ അല്ലല്ലോ നമ്മുടെ ജീവിതം. എനിക്ക് വയറ്റിലുണ്ട്. അതെന്റെ കെട്ടിയോനും അറിയാം. അതിയാനെക്കൊണ്ട് അതിന് പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് എനിക്ക് ബോധിച്ചവനെ കൊണ്ട് ഞാനത് സാധിച്ചു. അതിലിപ്പോ നാട്ടുകാർക്ക് എന്താ ഇത്ര ചൊറിച്ചിൽ."
തുണി കിടക്കയിലേക്ക് ഇട്ടിട്ട് രൂക്ഷമായ അനിഷ്ടത്തോടെ അമ്മിണി സംഗീതയെ നോക്കി പറഞ്ഞു. സംഗീതയുടെ മുഖം വിളറി.
💬 Comments
View all comments