Chapter Title : കളിയാട്ടങ്ങൾ 5 [ലസ്റ്റർ]
(അദ്ധ്യായം 17)
ക്ഷീണവും വേദനയും കാരണം വാഹിദ് ചെറുതായോന്ന് മയങ്ങിപ്പോയിരുന്നു. ഉറക്കിനിടയിൽ ഒന്ന് നീങ്ങിക്കിടന്നിട്ട് സംഗീതയുടെ മേനിയിലേക്ക് കൈ വച്ചപ്പോൾ അവിടെ ശൂന്യമാണെന്ന് മനസ്സിലായതുകൊണ്ടോ എന്തോ അവൻ പെട്ടന്ന് ഉറക്കം ഞെട്ടി. ആദ്യം മുറിയിൽ ആകമാനം ഒന്ന് കണ്ണോടിച്ചിട്ട് എഴുന്നേറ്റ് കുളിമുറിയുടെ വാതിൽ തുറന്നു നോക്കി. അത് ലോക്ക് ചെയ്തിട്ടില്ലെന്ന് മനസ്സിലായപ്പോൾ ജാലക വിരിപ്പ് നീക്കി ബാൽക്കണി പരിശോധിച്ചു. അവളെ അവിടെയും കാണാനുണ്ടായിരുന്നില്ല. ഇന്നേക്ക് രണ്ടാം ദിവസമാണ് അവളീ ഫ്ലാറ്റിൽ തന്റെ കൂടെ താമസിക്കുന്നത്. ഇനി സ്വന്തം റൂമിലേക്ക് മടങ്ങിക്കാണുമോ? അവന്റെ നെറ്റി ചുളിഞ്ഞു. എന്നിട്ടും ഒന്നുകൂടി പരിശോധിക്കണമെന്ന് കരുതി അടുക്കളയിലേക്ക് ചെന്നു നോക്കി.
സംഗീത.!
അവൾ അവിടെയുണ്ടായിരുന്നു. തന്റെ ടീഷർട്ടും കൈലിയുമാണ് വേഷം. കാടുപോലെയുള്ള തഴച്ചു നീണ്ടു കിടക്കുന്ന മുടി മൂർദ്ധവിൽ കുടുമപോലെ ഭംഗിയായി ചുറ്റിക്കെട്ടി വച്ചിരിക്കുന്നു. ഇളം വെളുപ്പുള്ള വിശാലമായ കഴുത്തും ടീഷർട്ട് അല്പം അമിത വലിപ്പമുള്ളത് കൊണ്ട് ഇറങ്ങിക്കിടക്കുന്ന കഴുത്തിലൂടെ ചരിഞ്ഞു തള്ളിനിൽക്കുന്ന മുലയുടെ മേൽഭാഗവും മൃദുലമായ മുതുകും പിൻകഴുത്തും കാണാൻ വളരെ മനോഹരമായിരുന്നു. അവൾ ഗ്രാമീണ ശാലീനതയുള്ള അതിസുന്ദരിയാണെന്ന് വാഹിദിനു തോന്നി.
"ഇപ്പൊത്തന്നെ തലയും പൊക്കി എഴുന്നള്ളാൻ ആരാ പറഞ്ഞത്. പോയികിടന്ന് നന്നായി ഉറങ്ങിക്കൂടെ മാഷേ."
ഇടുപ്പിൽ കൈകുത്തി അവനുനേരെ തിരിഞ്ഞു നിന്ന് പാകം ചെയ്തുകൊണ്ടിരുന്ന ഭക്ഷണം ഇളക്കിക്കൊണ്ട് അവൾ ശാസിച്ചു. ആ മുഖത്തെ ഭാവവും കണ്ണുകളിൽ പതിയിരിക്കുന്ന കുറുമ്പും തിളങ്ങുന്ന ചുണ്ടുകളിലെ കുട്ടിത്തവും അവനെ നന്നായി ആകർഷിച്ചു. പ്രത്യേകിച്ചും ആ വസ്ത്രത്തിൽ അവളുടെ ആ നിൽപ്പും ഭാവവും സുന്ദരമായിരുന്നു. അതുകണ്ട് വാഹിദ് നിർത്താതെ പൊട്ടിച്ചിരിച്ചു.
"എന്താ ഇത്ര കിളിക്കാൻ. ഈ തവികൊണ്ട് ഒരെണ്ണം തന്നാലുണ്ടല്ലോ."
അവൾ ദേഷ്യത്തിൽ ചുണ്ട് കൂർപ്പിച്ചു തവി അവന് നേരെ ഉയർത്തിപ്പിടിച്ചു. ദേഷ്യപ്പെടുമ്പോളും പിണങ്ങുമ്പോളും സ്ത്രീകൾ കുഞ്ഞുങ്ങളായി മാറുമെന്ന് അവന് ചിന്തിച്ചു.
"ഓഹോ.. എന്നാ അതൊന്നു കാണമല്ലോ. പെണ്ണിന്റെ കോലം കാണാൻ
💬 Comments
View all comments