Chapter Title : കളിയാട്ടങ്ങൾ 5 [ലസ്റ്റർ]
നാടകം കളിക്കാതെ കാര്യം പറ കൊരങ്ങീ."
അവൻ കപട ദേഷ്യത്തോടെ അവളോട് മുരണ്ടു. വേദനിച്ചില്ലെങ്കിലും വല്ലാതെ നൊന്തതുപോലെ അവൾ അഭിനയിച്ചു. കവിളുകൾ ചുവക്കുകയും കണ്ണുകൾ ഇറുക്കി അടക്കുകയും ചെയ്തിട്ട് ബലം പ്രയോഗിക്കാതെ സംഗീത അവന്റെ കൈയിൽ പിടിച്ചു.
"കൊരങ്ങൻ ചേട്ടാ. ആകെയുള്ള ചുരിദാർ ഞാൻ അലക്കി ബാത്‌റൂമിൽ വിരിച്ചേക്കുവാ. എന്റെ മുറിയിൽ പോയി രണ്ടുജോഡി വസ്ത്രം കൊണ്ടുവരാനുള്ള ബുദ്ധിപോലും തോന്നിയില്ല ല്ലോ."
അവൾ സത്യാവസ്ഥ തുറന്നു പറഞ്ഞു. അപ്പോഴാണ് ആ വാസ്തവം അവനും ചിന്തിച്ചത്. നാളെ തിങ്കളാഴ്ചയാണ്. അവൾക്ക് ഓഫീസിൽ പോകാൻ വസ്ത്രം വേണം. താൻ ആ കാര്യം ആലോചിച്ചില്ല. പക്ഷേ ഇന്നലെ പുറത്തുപോയപ്പോൾ അവൾക്ക് സൂചിപ്പിക്കമായിരുന്നല്ലോ. എവിടെയൊക്കെ പോയി, എത്ര നേരം കറങ്ങി നടന്നു. ഏതൊക്കെ ഹോട്ടലിലും കൂൾബാറുകളിലും കയറിയിറങ്ങി.
"എന്നിട്ട് ഇന്നലെ നീയെന്താ പറയാതിരുന്നത്. പുറത്ത് പോയ സമയത്ത് നിനക്കത് ഓർമ്മയില്ലായിരുന്നോ.?"
അവൻ ചെവിയിൽ നിന്ന് കൈ പിൻവലിച്ചിട്ട് അവളോട് ചോദിച്ചു. അവൾ അവനെ നോക്കാതെ കറിയിലേക്ക് നോക്കിക്കൊണ്ട് നിന്നു. മറുപടി ഒന്നും പറഞ്ഞില്ല. അവൻ പതുക്കെ അവിടെനിന്നു പിൻവാങ്ങി. ആ മൗനത്തിൽ വളരെ വാചാലമായ മറുപടിയുണ്ടെന്ന് അവനറിയാമായിരുന്നു. അവളുടെ ജീവിതത്തിൽ അവൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സഹായം താൻ ചെയ്തിട്ടുണ്ട്. ആ തന്നെ നിരന്തരം ശല്യപ്പെടുത്താൻ അവൾക്ക് ഇഷ്ടമല്ല. പക്ഷേ താൻ കണ്ടറിഞ്ഞു ചെയ്തുകൊടുത്തിരുന്നെങ്കിൽ എന്ന് അവൾ മനസ്സിൽ കൊതിക്കുന്നുണ്ട്. അവൾ ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്നത് തന്റെ കൂടെയുള്ള നിമിഷങ്ങളാണ്. അവൾക്ക് താനൊരു നിധിയാണ്. തന്നെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല.!
വാഹിദ് എഴുന്നേറ്റ് കുളിമുറിയിൽ ചെന്ന് അവൾ നനച്ചിട്ടിരിക്കുന്ന വസ്ത്രത്തിന്റെ
💬 Comments
View all comments