Chapter Title : കളിയാട്ടങ്ങൾ 4 [ലസ്റ്റർ]
അവൾ കുറേ നേരം അവിടെയിരുന്നു കരഞ്ഞിട്ട് വീട്ടിലേക്ക് നടന്നു. വീട്ടിൽ ചെന്ന് നേരെ മുറിയിൽ കടന്ന് വാതിലടച്ചു കിടക്കയിൽ ചെന്ന് വീണ് കണ്ണടച്ചു കിടന്നു. ഭക്ഷണം കഴിക്കാൻ തോന്നിയില്ല. ജലപാനം കഴിക്കാനുള്ള താത്പര്യം തോന്നിയില്ല. ഒടുവിൽ വൈകുന്നേരം അമ്മയോട് പറഞ്ഞിട്ട് നേരെ അഞ്ജുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ മരണ വീടുപോലെ നിശബ്ദമായിരുന്നു അന്തരീക്ഷം. ആരും പരസ്പരം സംസാരിക്കാതെ, ആർക്കും പരസ്പരം ഇഷ്ടമില്ലാതെ, അഞ്ജുവിന്റെ അമ്മയും അച്ഛനും അനിയനും വീടിന്റെ ഓരോ മൂലയിൽ ചടഞ്ഞിരുന്നു. ഉറക്കമിളച്ചത് പോലെ, എണ്ണമയമില്ലാത്ത തലമുടി കെട്ടിയൊതുക്കാതെ അഞ്ജു ഉന്മേഷം നഷ്ട്ടപ്പെട്ടു മുറിയിൽ തലയും കുനിച്ചിരുന്നു സംഗീതയുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി. ഒടുവിൽ സംഗീതയുടെ പൊട്ടിക്കരച്ചിൽ സഹിക്കാതെ അവൾ കുറച്ച് കാര്യങ്ങൾ സംസാരിച്ചു.
"എന്നോട് ക്ഷമിക്ക് സംഗീ..എനിക്ക് അബദ്ധം പറ്റിപ്പോയി. ആരോടും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് ഞാൻ നിന്നോട് ചെയ്തത്."
അഞ്ജു മുഖം പൊത്തി പൊട്ടിക്കരഞ്ഞു. സംഗീതയുടെ ശക്തിമുഴുവൻ തോർന്നുപോയി. അവൾ അമ്പരപ്പോടെ അഞ്ജുവിനെ തുറിച്ചു നോക്കി. അഞ്ജു പറഞ്ഞ കാര്യങ്ങൾ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ കൂട്ടുകാരി ഇത്രകാലവും തന്നെ വഞ്ചിക്കുകകയായിരുന്നു.
അന്ന് ആദ്യമായി ഹരിയെ കണ്ട ആ വൈകുന്നേരം സംഗീതയ്ക്ക് ഓർമ്മ വന്നു. അമ്പലത്തിൽ പോയി മടങ്ങുമ്പോൾ തന്റെ പിന്നാലെ വയൽ വരമ്പിലൂടെ പിന്തുടർന്ന് വന്ന ഹരിയേട്ടൻ. താനും അമ്മിണി ചേച്ചിയും വീട്ടിലേക്ക് തിരിഞ്ഞപ്പോൾ വരമ്പുവഴി നടന്ന് പോയ അഞ്ജുവും അവൾക്ക് പിന്നാലെ ഹരിയും പാടംപിന്നിട്ട് ഇടവഴിയിലേക്ക് മാഞ്ഞുപോയത് സംഗീതയ്ക്ക് ഓർമ്മയുണ്ട്. അല്ലെങ്കിലും ഹരിയേട്ടനെ കുറിച്ചുള്ള ഒരോർമ്മകളും അവൾക്ക് മറക്കാൻ കഴിയാത്തത് തന്നെയായിരുന്നല്ലോ. അന്ന്, ആ സന്ധ്യാനേരത്ത് ഇടവഴിയിലെ വളവിൽ അഞ്ജുവിന്റെ
💬 Comments
View all comments