Chapter Title : കളിയാട്ടങ്ങൾ 5 [ലസ്റ്റർ]
പ്രതിരോധിക്കുന്നുണ്ട്. ടോമിയുടെ ബുദ്ധി ചൂടുപിടിച്ചു. അവളെ പിണക്കാതെ വിഷയം കൈകാര്യം ചെയ്തേ പറ്റൂ, കാരണം ഹരി അവളുടെ നാട്ടുകാരിയാണ്. ആ വഴിയിലൂടെ പോലീസിന് തന്നിലേക്ക് എത്താൻ കഴിയും.
"നീ വാ. ദയവ് ചെയ്തു ഓരോന്ന് ആലോചിച്ചുകൂട്ടി കാര്യങ്ങൾ കുഴപ്പിക്കണ്ട. ഹരി മാർക്കറ്റിൽ ഉണ്ട്. അവന്റെ ഏരിയ അവിടെയാണ്."
ടോമി കൈകൊണ്ട് അവളെ നടക്കാൻ ആംഗ്യം കാണിച്ചിട്ട് കറുത്ത വാനിന്റെ അടുത്തേക്ക് നടക്കാൻ ഭാവിച്ചു. സംഗീത ഒന്ന് ശങ്കിച്ചു നിന്നിട്ട് അവന്റെ ഒപ്പം നീങ്ങി. അവൾ വാനിൽ കയറിയപ്പോൾ ടോമി വാഹനം മുന്നോട്ടെടുത്തു. നിരത്തുകളിൽ നിന്ന് നിരത്തുകളിലേക്ക് വഴിമാറി വാഹനം സന്ധ്യയോടെ ഒരുപാട് ഗലികളും പഴയകെട്ടിടങ്ങളുമുള്ള കെ.ആർ മാർക്കറ്റിനുള്ളിലേക്ക് കടന്ന് ഇടുങ്ങിയ വഴിയിലൂടെ നീങ്ങി. സംഗീതയ്ക്ക് ആദ്യമുണ്ടായിരുന്ന ആത്മവിശ്വാസവും തന്റേടവും കുറഞ്ഞു ഭയം ഗ്രസിച്ചു ചെറുതായി വിറക്കാൻ തുടങ്ങി. നേരം രാത്രിയായി തുടങ്ങിയെന്നും, വിളക്കുകൾ പ്രകാശിച്ചിട്ടും ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം ആ ഭാഗത്തുണ്ടെന്നും അവൾക്ക് തോന്നി. അവസാനം ഒരു കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറിയ വാഹനംനിർത്തി ടോമി പുറത്തേക്കിറങ്ങി അവൾ ഇരിക്കുന്ന ഭാഗത്തേക്ക് വന്നു.
"വാ. കാണിച്ചു തരാം. നിങ്ങളായി നിങ്ങടെ പാടായി. എന്നെ വെറുതെ വിട്ടേക്കൂ, പ്ലീസ്."
അവൻ നിരുപദ്രവകാരിയെ പോലെ അവൾക്കുമുന്നിൽ നിസ്സഹായനായി നിന്നു. സംഗീത പക്ഷേ പുറത്തേക്കിറങ്ങിയില്ല. ഹരിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞിട്ട് വണ്ടിയിൽ തന്നെ ഇരുന്നു. ടോമിയുടെ മുഖഭാവം പതുക്കെ മാറുകയും ചുണ്ടിൽ ഒരു ഭയപ്പെടുത്തുന്ന പുഞ്ചിരി തെളിഞ്ഞു വരികയും ചെയ്തു. അവൻ വണ്ടിയുടെ ഡോറിന്റെ അടുത്തേക്ക് കുറേക്കൂടി നീങ്ങിനിന്നു.
"ഇവിടെ ഏതൊരു മൂലയും ഒരുപോലിരിക്കും. നീ പുറത്തേക്കിറങ്ങിയാൽ, ഭാഷപോലും അറിയാത്ത പുറംനാട്ടുകാരിയാണെന്ന് മനസ്സിലായാൽ
💬 Comments
View all comments