Chapter Title : കളിയാട്ടങ്ങൾ 5 [ലസ്റ്റർ]
കടിച്ചു കീറി കൊന്ന് കുപ്പാക്കുണ്ടിൽ ചെന്നു തള്ളുന്നവരാണ് ഇവിടെയുള്ള പലരും. മര്യാദക്ക് കൂടെ വന്നാൽ നിനക്ക് നല്ലത്."
അവൻ കടുപ്പിച്ചു പറഞ്ഞു. സംഗീതയെ അടിമുടി വിറക്കാൻ തുടങ്ങി. തൊണ്ടയിലെ വെള്ളം വറ്റി ഒരക്ഷരം മിണ്ടാൻ കഴിയാതെ അവൾ കുഴഞ്ഞു. കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ പാകത്തിൽ കണ്ണുനീർ തുള്ളികൾ ഉരുണ്ടുനിന്നു. അവളെ വാതിൽ തുറന്നു പുറത്തേക്ക് വലിച്ചിറക്കി ടോമി പടവുകൾ കയറി കെട്ടിടത്തിന്റെ മുകളിലേക്ക് നടന്നു. അധികം വെളിച്ചമില്ലാത്ത, പഴയ ബൽബുകൾ പ്രകാശിച്ചുനിൽക്കുന്ന മഞ്ഞ വെളിച്ചവും ഇരുട്ടും പതിയിരിക്കുന്ന വിജനമായ ഒരു കെട്ടിടം. ഏതൊക്കെയോ മുറികളിൽ നിന്ന് ആരുടെയൊക്കെയോ ഉറക്കെയുള്ള ചിരിയും സംസാരവും ഇടക്ക് പെണ്ണുങ്ങളുടെ ശബ്ദവും ചിരിയും ഒക്കെ അവ്യക്തമായി കേൾക്കുന്നുണ്ട്. മുഷിഞ്ഞു നാറുന്ന പെയിന്റ് മങ്ങിയ പഴയ കെട്ടിടം. ചുവരിന്റെ താഴെ പലയിടത്തും പാന്മസാലയും വെറ്റില മുറുക്കും മറ്റും ചവച്ചു തുപ്പിയ കറ ഉണങ്ങിക്കിടക്കുന്നു. മൂത്രത്തിന്റെയും ചാണകത്തിന്റെയും ദുർഗന്ധം തങ്ങിനിൽക്കുന്ന അന്തരീക്ഷം. അവൾക്ക് മനം പിരട്ടി.
ടോമി ഒരു മുറിയുടെ മുന്നിലെത്തി വാതിൽ തുറന്നു. എന്നിട്ട് അവളെ അതിനുള്ളിലേക്ക് തള്ളിവിട്ടിട്ട് അവനും അകത്തേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു. പിന്നെ ലൈറ്റ് തെളിച്ചു. കുറച്ച് വൃത്തിയുള്ള മുറിയായിരുന്നു അത്. നല്ല രീതിയിൽ ഒരുക്കിയ ഒരു കട്ടിലും മേശയും ഒന്നുരണ്ട് കസേരകളും. മേശയിൽ പകുതി കുടിച്ച മദ്യകുപ്പിയും രണ്ടുമൂന്നു ഗ്ലാസുകളും. അവൾക്ക് അപകടം മണത്തു. ടോമി മേശയുടെ അടുത്തേക്ക് നീങ്ങിയപ്പോൾ സംഗീത മിന്നൽ വേഗത്തിൽ വെട്ടിതിരിഞ്ഞു വാതിൽക്കലേക്ക് കുതിച്ചു. പക്ഷേ അതിന്റെ കുറ്റി എളുപ്പം നീക്കി വാതിൽ തുറക്കാൻ അവൾക്ക് കഴിഞ്ഞില്ല. ടോമി ചാടിവീണിട്ട് അവളെ കടന്നു
💬 Comments
View all comments