0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 109.6K

നഗ്നത കണ്ടു എന്ന് ചിന്തിച്ചപ്പോൾ വാഹിദിനു എന്തോ ഒരു അസ്വസ്ഥത തോന്നി.

"വാ, ഞാൻ കൊണ്ട് വിടാം."

വാഹിദ് അവളോട് പറഞ്ഞു. താൻ വായിൽ ഇട്ട കാര്യമൊക്കെ രമ്യ പച്ചയ്ക്ക് വെളുപ്പെടുത്തിയ മാനസിക ബുദ്ധിമുട്ടിൽ ആയിരുന്നു അവളും. ഒന്നിച്ചു യാത്ര ചെയ്യുമ്പോൾ സമയവും സാഹചര്യവും നോക്കി മയത്തിൽ അവനോട് പറയാം എന്നാണ് കരുതിയിരുന്നത്. ഇതിപ്പോ കുറ്റവാളിയെ പോലെ തലകുനിച്ചു നിൽക്കേണ്ടി വന്ന അവസ്ഥയായി. അവൾ മൂടിക്കെട്ടിയ മുഖവും വരേണ്ടിയിരുന്നില്ല എന്ന ചിന്താഭാരവുമായി അവനെ പിന്തുടർന്നു. വാഹിദ് അവളോട് സംസാരിച്ചില്ല. ബൈക്കിൽ കയറി ഇരുന്നു ഹെൽമെറ്റ്‌ ധരിച്ചു, ഒരു ഹെൽമറ്റ് വണ്ടിയുടെ സൈഡിൽ നിന്ന് എടുത്തു അവൾക്കും കൊടുത്തു. പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു പതുക്കെ ഓടിച്ചുപോയി. എന്തോ എവിടെയോ തകരാറു വീണിട്ടുണ്ട് എന്ന് മനസ്സിലായ ജസീന രണ്ടുപേർക്കിടയിലും ഉയർന്നുവന്നിട്ടുള്ള മൗനത്തിന്റെയും അകൽച്ചയുടെയും മതിൽക്കട്ടിനു കാരണം താൻ ഇന്നലെ ചെയ്ത തോന്ന്യാസമാണല്ലോ എന്നോർത്തു സങ്കടപ്പെട്ടു. കണ്ണുകൾ അറിയാതെ നനയുകയും പതുക്കെ പതുക്കെ നിറഞ്ഞു വലിയൊരു ജലവിരിപ്പിനുപ്പുറം കാഴ്ച്ചകൾ മങ്ങുകയും ചെയ്തു.

(തുടരും )

💬 Comments

View all comments