Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
അവൻ ജൂലിയുടെ കൈയിൽ പിടിച്ചു തന്നോട് ചേർത്തു നടത്തി. അവൾ സങ്കടവും ഭയവും അവനോടുള്ള പ്രണയവും കലർന്ന ദയനീയമായ മുഖത്തോടെ അവനെ നോക്കി. കുറച്ച് ദൂരം മുന്നോട്ട് നീങ്ങിയപ്പോൾ ആ ഗലിയിൽ നിന്ന് മറ്റൊരു ഗലിയിലേക്ക് നീങ്ങിയപ്പോൾ വലിയൊരു പഴയ കെട്ടിടത്തിന്റെ പ്രവേശന ഭാഗം കാണുകയും അവർ അങ്ങോട്ട് നടക്കുകയും ചെയ്തു.
ആളുകൾ കുറവായിരുന്ന ആ ഭാഗത്ത് അവർ നടക്കുന്നതിനിടയിൽ ഓരോ ഭാഗത്തുനിന്നായി നാലുപേർ അവർക്ക് സംശയം തോന്നാത്ത രീതിയിൽ പിന്തുടരുകയും അവരിലേക്ക് ഓക്കുകയും ചെയ്തു. കെട്ടിടത്തിന്റെ പ്രവേശന ഭാഗത്ത് എത്തിയപ്പോൾ ഇരുട്ട് പതിയിരിക്കുന്ന ഒരു ഭാഗത്ത് നിർത്തിയിട്ടിരിക്കുന്ന കറുത്ത വാൻ അവർക്ക് കാണാൻ സാധിച്ചു. ജൂലി വാഹിദിനു വാഹനം ചൂടിക്കാണിച്ചതും വാഹിദിന്റെ പുറത്ത് ശക്തമായ ചവുട്ട് വീണതും ഒരുമിച്ചായിരുന്നു. ജൂലി ഉറക്കെ അലറികരഞ്ഞു. മുന്നോട്ട് ആഞ്ഞുപോയ വാഹിദ് കുറച്ച് ദൂരം ആടിയാടി വേച്ചുവീഴാൻ പോകുകയും ഒടുവിൽ നിലത്തേക്ക് കമിഴ്ന്നു വീണ് മുന്നോട്ട് ഉരുണ്ട് കാൽമുട്ടിൽ എഴുന്നേറ്റ് ഇരുന്ന് വീട്ടിത്തിരിയുകയും ചെയ്തു. മഴപെയ്തു കൊണ്ടിരുന്ന തണുത്തുറഞ്ഞ സന്ധ്യാസമയത്തിന്റെ ക്രൂരമായ വിഹ്വലതയിൽ അവന്റെ മുഖം മുറിവേറ്റ സിംഹത്തിന്റെ വന്യതപോലെ തീക്ഷണമായി. ജൂലി അവന്റെ അഗ്നിജ്വലിക്കുന്നത് പോലെ തീക്ഷണമായ പരിണാമം കണ്ടു ഭയന്ന് പോയി. ഇക്ക തന്നെയാണോ കർത്താവേ.. അവൾ കണ്ണുകൾ മിഴിച്ച് വാഹിദിനെ തുറിച്ചു നോക്കി.
അവന്റെ വസ്ത്രത്തിൽ ചളി പുരണ്ടു വികൃതമായി. രണ്ടുകൈകളും നിലത്തുകുത്തി പിടഞ്ഞെഴുന്നേറ്റ് എതിരാളികളുടെ നേരെ പാഞ്ഞടുത്തിട്ട് ശരീരം ചരിച്ചു കാലുയർത്തി നിലത്തുകുത്തിയ കാലിൽ ഒന്ന് ചെറുതായി വട്ടം കറങ്ങി മുന്നിൽ നിന്നവന്റെ മുഖത്തേക്ക് ഉയർത്തിയ കാല് വീശിയടിച്ചു ആഞ്ഞു തൊഴിച്ചു. അവന്റെ വായിൽ
💬 Comments
View all comments