0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 105.5K

നിന്ന് രക്തവും ഒന്നുരണ്ടു പല്ലും എങ്ങോട്ടൊ തെറിച്ചു പോയി. ഒരു ആർത്തനാദത്തോടെ അവൻ ഒരു ഭാഗത്തേക്ക് ചരിഞ്ഞു താളം തെറ്റി ആടിയാടി ചെന്ന് കുനിഞ്ഞു നിന്ന് രക്തം തുപ്പി. പിന്നാലെയെത്തിയ രണ്ടാമന്റെ അടി വലതുകൈകൊണ്ട് തടഞ്ഞിട്ട് അല്പം താഴേക്ക് അമർന്നു അവന്റെ വാരിയെല്ലിലേക്ക് വാഹിദിന്റെ ഇടതു മുഷ്ടി ചീറിപ്പാഞ്ഞു.

അവന്റെ തൊണ്ടയിൽ നിന്ന് ഒരു ഞരക്കം പുറത്ത് ചാടി. മറ്റു രണ്ടുപേരും ഒന്നിച്ചു വന്നപ്പോൾ ആദ്യം കൈയിൽ കിട്ടിയവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു രണ്ടാമനിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ട് കഴുത്തിൽ കൈയിൽ  കുടുങ്ങിക്കിടക്കുന്നവന്റെ കഴുത്തിലെ പിടി ഒന്ന് മുറുക്കി. അവൻ വേദനകൊണ്ട് പുളഞ്ഞു. അതിന്റെ കൂടെ അവനെ വീശിയെറിഞ്ഞിട്ട് ഒന്ന് വട്ടം കറങ്ങി ശരീരം ചരിച്ചു വലതുകാൽ ഉയർത്തി അടുത്തവന്റെ വയറ്റിലേക്ക് ആഞ്ഞൊരു ചവിട്ടു കൊടുത്തു. വാപിളർന്നു കൊണ്ട് അവൻ പിന്നിലേക്ക് തെറിച്ചു ചുവരിൽ ചെന്നിടിച്ചു താഴെക്ക് വീണു. ജൂലി ഒരു യുദ്ധരംഗം കാണുന്നത് പോലെ ആവിശ്വാസനീയമായ അമ്പരപ്പോടെ വാഹിദിനെ നോക്കിക്കൊണ്ട് നിന്നിൽക്കുകയാണ്. അവൻ തളരാത്ത യോദ്ധാവിനെ പോലെ ഓരോരുത്തരെയായും ഒന്നിൽ കൂടുതൽ പേരെയും അനായാസം നേരിടുകയാണ്.

ഇടയ്ക്ക് താൻ നിൽക്കുന്ന ഭാഗത്തേക്ക് നോക്കുന്നുമുണ്ട്. അതെ, അടിക്കിടയിൽ ആരെങ്കിലും തന്നെ കൊണ്ടുപോയിട്ടുണ്ടോ, കൈയേറ്റം ചെയ്യുന്നുണ്ടോ എന്ന് വീക്ഷിക്കുകയാണ്. മിന്നായം പോലെയുള്ള അവന്റെ ആ നോട്ടം വളരെ രസകരമായി അവൾക്ക് തോന്നി. തന്നെ നോക്കുകയാണെന്ന് ആർക്കും തോന്നാത്തവിധം കടക്കണ്ണിലൂടെ ഒരു മിന്നലാട്ടം. കാരണം അവന്റെ ശ്രദ്ധ തന്റെ നേരെ നീണ്ടാൽ പിന്നിൽനിന്നു തലകുവീഴുമെന്ന് അവന് നന്നായി ബോധ്യമുണ്ട്. നാലുപേരെയും അടിച്ചു നിലംപരിശാക്കി വാഹിദ് ജൂലിയുടെ കൈയിൽ കടന്ന് പിടിച്ചു അവർക്കിടയിലൂടെ നടന്ന്

💬 Comments

View all comments