0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 105.5K

കെട്ടിടത്തിന്റെ അകത്തേക്ക് നീങ്ങി. ഇരുട്ട് പതിയിരിക്കുന്ന പഴയ കെട്ടിടത്തിൽ പഴയ ബൾബുകളിൽ നിന്ന് വീഴുന്ന മഞ്ഞ വെളിച്ചമുണ്ടായിരുന്നു. അവൻ പടികൾ ഓടിക്കയറി ഓരോ മുറിയിലും തള്ളിനോക്കി.

പൊടുന്നനെ ഒരു മുറിയിൽ നിന്ന് മൂന്നുപേർ പുറത്തുചാടി ആ ഇടനാഴിയിലൂടെ അവർക്ക് നേരെ ഓടി വന്നു. ജൂലിയെ തന്റെ പിന്നിലേക്ക് ഒതുക്കി നിർത്തി വാഹിദ് അവളുടെ മുന്നിൽ ഒരു മലപോലെ നിവർന്നു നിന്നു. ആദ്യം തന്റെയടുത്തു വന്നവന്റെ നെഞ്ചിലേക്ക് അഞ്ചിടിച്ചപ്പോൾ അവൻ ഓടിവന്നതിന്റെയും അതിനേക്കാൾ മാരകവേഗതയുള്ള ഇടിയുടെയും ആഘാധത്തിൽ ശ്വാസം കിട്ടാതെ വായ പിളർന്നു മുന്നിലേക്ക് വളഞ്ഞു തൂങ്ങി ഒരു ഭാഗത്തേക്ക് നീങ്ങി ചുവരിൽ ചാരിനിന്നു കിതച്ചു. വാഹിദ് അവന്റെ കഴുത്തുനോക്കി ആഞ്ഞൊരു ചവുട്ട് കൂടി കൊടുത്തപ്പോൾ ബാക്കി രണ്ടുപേരും പിടിച്ചു നിർത്തിയത് പോലെ നിന്നുപോയി. ആരാദ്യം പോകുമെന്ന ഭയത്തോടെ രണ്ടുപേരും പരസ്പരം ഒന്ന് നോക്കിയിട്ട് അവർ തിരിഞ്ഞു പടവുകൾ ഓടിയിറങ്ങി എങ്ങോ മറഞ്ഞു. വാഹിദ് മുന്നോട്ട് നീങ്ങി താഴെ വീണുകിടക്കുന്നവന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി.

"സംഗീത എവിടെ. നിങ്ങൾ പിടിച്ചുകൊണ്ടുവന്ന ആ പെണ്ണെവിടെയെന്ന്.?"

അവന്റെ ശബ്ദത്തിൽ മരണത്തിന്റെ തണുപ്പുണ്ടെന്ന് വീണുകിടക്കുന്നവന് തോന്നി. അവൻ കൈ ഉയർത്തി അവർ ഇറങ്ങിവന്ന മുറിയിലേക്ക് ചൂണ്ടി. വാഹിദ് എഴുന്നേറ്റ് അങ്ങോട്ട് ഓടി, പിന്നാലെ ജൂലിയും. ഓടുന്നതിനിടയിൽ വീണു കിടക്കുന്നവന്റെ കവിളിൽ കാലിലെ ചെറുപ്പിന്റെ ഹീലുകൊണ്ട് ആഞ്ഞൊരു ചവുട്ട് നൽകാൻ അവളും മറന്നില്ല. രണ്ടുപേരും ആ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ വാഹിദ് വാതിലിൽ ആഞ്ഞൊരു ചവുട്ട് കൊടുത്തു. ആ പഴയ വാതിലിന്റെ താഴ് ഇളകിത്തെറിച്ചു വാതിൽ മലർക്കേ തുറന്നു ചുവരിൽ ചെന്നിടിച്ചു കെട്ടിടമാകെ

💬 Comments

View all comments