Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
തിരയാട്ടത്തിൽ അവളുടെ മനസ്സ് ആടിയുലഞ്ഞു. താൻ വാഹിദിന്റെ ആരാണെന്ന ചോദ്യം തീരം കാണാത്ത കടലുപോലെ തന്റെ പ്രക്ഷുബ്ദമായ ചിന്തകളിൽ തിരതല്ലിയാർക്കുന്നത് അവൾക്ക് തന്നെ കാണാമായിരുന്നു. നീ എന്റെ പെണ്ണല്ലെടീ എന്ന് അവന്റെ നാവിൽനിന്ന് ഒന്ന് വീണുകിട്ടാൻ അവളുടെ കാതും മനസ്സും വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു.
"എനിക്ക് അറിഞ്ഞൂട മമ്മീ. എത്ര സഹിച്ചു സഹിച്ചു ദിവസങ്ങൾ തള്ളിനീക്കിയിട്ടാണ് ഞാൻ അങ്ങേരോട് ഒന്ന് മിണ്ടാൻ പോലും തുടങ്ങിയതെന്ന് അറിയോ. എല്ലാ ആണുങ്ങളും എന്റെ ഫ്രണ്ട്ഷിപ്പും പ്രണയവും എന്റെ കൂടെ കിടക്കാനും പിന്നാലെ നടന്നു കെഞ്ചിയിട്ടുണ്ട്. ഇഷ്ടമില്ലെങ്കിൽ വേണ്ട ഒരു തവണ ഒന്ന് കമ്പനി കൂടാമോ എന്ന് ചോദിച്ചു യാചിച്ചിട്ടുണ്ട്. ഇങ്ങേരെ ഞാൻ അങ്ങോട്ട് ഇഷ്ടം കാണിച്ചിട്ടും പുല്ല് വിലപോലും തന്നിട്ടില്ല. ഇതുപോലെ ഒരുത്തനെ ഞാൻ ഇന്നോളം കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല. ചാവാൻ കൊതിച്ചുപോകുന്ന ഒരു ഇഷ്ട്ടമാ ഉള്ളിൽ. അത്രേ എനിക്കറിയൂ."
"അതിനെയാണ് സ്നേഹമെന്ന് പറയുന്നത്. ഇത്രനാളും നീ കാലത്തിന്റെ ഒപ്പം ജീവിച്ചു എന്നല്ലാതെ ഇന്നോളം ഒരാളും നിന്റെ മനസ്സിൽ മാറ്റം ഉണ്ടാക്കിയിട്ടില്ല. അതിനർത്ഥം ഇതുവരെ നീ ആരെയും സ്നേഹിച്ചിരുന്നില്ല എന്നാണ്. നിന്നെ അവൻ കെട്ടിയാലും ഇല്ലെങ്കിലും, ഈ ലോകത്ത് ഏറ്റവും നല്ലൊരു കുട്ടിയാക്കി നിന്നെയവൻ മാറ്റിയിട്ടുണ്ട്. എനിക്ക് അതുമതി."
നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്തിട്ട് താര കിടപ്പുമുറിയിലേക്ക് പോയി. ജൂലി നനഞ്ഞ മിഴികളും ക്ഷീണിച്ച കാലുകളുമായി മുകളിലേക്കും. വാഹിദ് അവൾ പ്രതീക്ഷിച്ചത് പോലെ ബാൽക്കണിയിൽ ഇരുപ്പുണ്ടായിരുന്നു. ഫോണിൽ സംസാരിക്കുകയാണ്. ഷർട്ട് ഇട്ടിട്ടില്ല, പപ്പയുടെ വൈറ്റ് ഷോർട് പാന്റ്സ് മാത്രമാണ് വേഷം. ഫോണിൽ സംഗീതയോ രഞ്ജിനി മാഡമോ ആയിരിക്കും. തിരികെ
💬 Comments
View all comments