Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
തല്ലുണ്ടാക്കാൻ ഇക്കയെന്താ ഗുണ്ടയാണോ. ഇക്ക അവരെ തല്ലിച്ചതച്ചു സംഗീതയെ രക്ഷിച്ചതാണ്, അല്ലാതെ തെരുവിൽ കിടന്ന് തല്ലുണ്ടാക്കിയതല്ല."
ജ്യൂസ് വാങ്ങിക്കൊണ്ട് അമ്മയെ അനിഷ്ടത്തോടെ ഒന്ന് നോക്കി അവൾ മുഖം വെട്ടിച്ചു തിരിഞ്ഞു നടന്നു. വാഹിദിനെ കുറിച്ച് അമ്മ അങ്ങിനെ പറഞ്ഞത് അവൾക്ക് അത്ര ഇഷ്ടമായില്ല. താരയ്ക്ക് ചിരിവന്നു.
"ടീ നിക്കടിയവിടെ."
താര കർക്കശ സ്വരത്തിൽ ജൂലിയെ പിന്നിൽ നിന്ന് വിളിച്ചു. ജൂലി നടത്തം നിർത്തി പേടിയോടെ അമ്മയെ നോക്കി. താരയ്ക്ക് അതിശയം തോന്നി. എന്തൊരു അച്ചടക്കമാണ് അവൾക്ക് വന്നിരിക്കുന്നത്. അമ്മയോടുള്ള ഭയവും ബഹുമാനവും അങ്ങേയറ്റം പ്രകടമാവുന്ന അവളുടെ ചകിതമായ കണ്ണുകൾ കണ്ടപ്പോൾ താരയ്ക്ക് സഹതാപവും വല്ലാത്ത വാത്സല്യവും തോന്നി. തന്റെ മകൾ പ്രണയത്തിന്റെ ഏറ്റവും ആഴത്തിലേക്ക് വീണുപോയിട്ടുണ്ടെന്ന് അവർക്ക് മനസ്സിലായി.
"അവൻ നിന്റെ റൂമിലാണോ കിടക്കുന്നത്. ഏത് റൂമാണ് കൊടുത്തിരിക്കുന്നത്.?"
അവർ അവളുടെ അടുത്തേക്ക് ചെന്ന് പതിഞ്ഞ ശാന്തമായ സ്വരത്തിൽ ചോദിച്ചു. നാണം അവളുടെ കണ്ണിലും കവിളിലും ഒരു പൂക്കാലം തീർക്കുന്നത് അവർ കണ്ടു.
"നോ മമ്മീ. ബാൽക്കണിയുടെ അടുത്തുള്ള മുറിയാണ് കൊടുത്തത്. മൂപ്പർക്ക് പുറത്തെ കാഴ്ച്ചകൾ നോക്കി രാത്രി കുറേനേരം ഇരിക്കാൻ വലിയ ഇഷ്ടമാ."
അവൾ നിഷേധാഭാവത്തിൽ തലകുലുക്കി കൊണ്ട് പറഞ്ഞു. താര വാത്സല്യത്തോടെ അവളുടെ സമൃദ്ധമായ മുടിയിൽ കൈയോടിച്ചു.
"മോൾക്ക് ജീവനാണല്ലേ അവനെ? ഇത്ര സുന്ദരിയായും ഇത്ര നല്ലൊരു കുട്ടിയായും ഇന്നേവരെ മോളെ ഞങ്ങൾ കണ്ടിട്ടില്ല, അതുകൊണ്ട് ചോദിച്ചതാ."
താര സന്തോഷവും അഭിമാനവും നിറഞ്ഞ ഈറൻ മിഴികളോടെ പറഞ്ഞു. പൊടുന്നനെ ജൂലിയുടെ കണ്ണുകൾ കലങ്ങി ചുണ്ടുകൾ വിതുമ്പാൻ തുടങ്ങി. എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാൻ കഴിയാത്ത മനോവ്യഥയുടെ
💬 Comments
View all comments