Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
ആ ഡ്രസ്സ് കറക്കി അമ്മയുടെ തലയിൽ ഒരു അടികൊടുത്തിട്ട് വീണ്ടും സ്റ്റെപ്പുകൾക്ക് നേരെ നടന്നു. അമ്മയുടെ പൊട്ടിച്ചിരി കേട്ടുകൊണ്ട് അവൾ തിരക്കിട്ടു സ്റ്റെപ്പുകൾ കയറി മുകളിലേക്ക് പോയി. അറിയാത്ത രീതിയിൽ നിറഞ്ഞ മിഴികൾ വിരലുകൊണ്ട് തുടച്ചുകൊണ്ട് അടുക്കളയിലേക്ക് പോകുന്ന ഭാര്യയെ കണ്ടപ്പോൾ ജോസഫിന്റെ മനസ്സ് അല്പം തണുത്തു. ആശ്വാസത്തോടെ അയാൾ സോഫയിലേക്ക് ചരിഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൈയിൽ അവന്റെ വസ്ത്രങ്ങളുമായി ഇറങ്ങിവരുന്നതും കണ്ടു.
"മമ്മീ, ഈ വാഷിംഗ് മെഷീൻ എങ്ങനാ ഓപ്പറേറ്റ് ചെയ്യുന്നേ. ഇതൊന്ന് വാഷ് ചെയ്യാനാ."
ജൂലിയുടെ ശബ്ദം അയാൾ കേട്ടു. ഊറിവന്ന ചെറിയൊരു ചിരിയോടെ അയാൾ കണ്ണുകൾ അടച്ചു അതേ ഇരിപ്പു തുടർന്നു ചിന്തിക്കാൻ തുടങ്ങി.
(അദ്ധ്യായം 27)
രാത്രി വീണ്ടും വളർന്നു.
തണുപ്പും മഞ്ഞിന്റെ മൂടുപടങ്ങളും ബാംഗ്ലൂരിന്റെ അന്തരീക്ഷത്തിൽ തളം കെട്ടി നിന്നു. ചീവീടുകൾ ഇരുട്ടിന്റെ പൊന്തകളിൽ ഉറക്കെ പ്രണയ ഗാനങ്ങൾ ആലപിക്കുകയും ഇണകളുമായി സംവദിക്കുകയും ചെയ്തുകൊണ്ടിരുന്നു. തന്റെ വീട്ടിൽ ആദ്യമായി ഒരു യുവാവ് മകളുടെ കൂടെ അന്തിയുറങ്ങാൻ വന്നതിന്റെ പ്രത്യേകത താരയുടെയും ജോസഫിന്റെയും പെരുമാറ്റത്തിലും ശരീരഭാഷയിലും നിറഞ്ഞു നിന്നിരുന്നു. ഭക്ഷണം കഴിഞ്ഞു വാഹിദ് മുകളിലേക്ക് പോയിക്കഴിഞ്ഞപ്പോൾ വരാന്തയിലെ അധികം വെളിച്ചമില്ലാത്ത വെട്ടത്തിൽ ഇരുന്നു ജൂലിയോട് ജോസഫ് കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുക്കുകയും അവളോടും വാഹിദിനോടും കരുതിയിരിക്കാൻ പറയുകയും ചെയ്തു.
"ഇതാ ഇതും കൂടി കൊണ്ടുപോയ്ക്കോ. അവന് നല്ല ക്ഷീണം കാണില്ലേ. തെരുവിൽ കിടന്ന് കുറേപേരുമായി തല്ലുണ്ടാക്കിയതല്ലേ."
കിടക്കാൻ പോകുമ്പോ അടുക്കളയിൽ വച്ച് താര ഒരു മഗ്ഗിൽ ജ്യൂസ് ജൂലിയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു. ജൂലിയുടെ കൈയിൽ ഒരു ഓയിന്റ്മെന്റും ഉണ്ടായിരുന്നു.
"തെരുവിൽ കിടന്ന്
💬 Comments
View all comments