Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
എന്നിട്ട് തിരിഞ്ഞുനിന്ന് വീണ്ടും പറഞ്ഞു.
"വാഹിദ് നിങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഈ മോശം വീഡിയോ ബിസിനസ്സിൽ നിങ്ങൾക്കും പങ്കുണ്ടെന്ന് കോടതിയിൽ പറയുമെന്നും പറയുന്നുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് ഇതുമായി സഹകരിക്കാൻ കഴിയില്ലെന്ന് അവരോട് പറഞ്ഞേക്ക്. എങ്ങാനും അവരെ സഹായിച്ചാൽ രാത്രി മൂളിക്കൊണ്ട് എന്റടുത്തുവന്നാൽ എന്റെ കാലിന്റെടേൽ ഞാൻ വിഷം പുരട്ടിവച്ചു കുടിപ്പിച്ചു കൊല്ലും."
ഒരു കള്ളച്ചിരിയിലാണ് അവളതു പറഞ്ഞതെങ്കിലും താൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ അവർക്ക് ഇഷ്ടമില്ലെന്ന സത്യം ജോസഫിനു വ്യക്തമായി. അയാളിലെ വക്കീൽ ബുദ്ധി ചിന്തയിൽ മുഴുകി അയാൾ സോഫയിൽ ചാരിയിരുന്നു. തന്റെ റൂമിലേക്ക് വസ്ത്രമെടുക്കാൻ പോകുന്ന താരയെ അയാൾ തടഞ്ഞു.
"തന്റെ മിടുക്കികുട്ടി മുതിർന്നൊരു പെണ്ണായെന്നല്ലേ പറഞ്ഞത്. താൻ പോയി ഫുഡ് റെഡിയാക്ക്. നമുക്ക് നോക്കാം മുതിർന്ന കുട്ടി എത്രത്തോളം വളർന്ന പെണ്ണായിട്ടുണ്ടെന്ന്."
ജോസഫ് എന്താണ് പറയുന്നതെന്ന് താരയ്ക്ക് മനസ്സിലായി. തന്റെ ഭർത്താവിന് പയ്യനെ ഇഇഷ്ടപ്പെട്ടല്ലോ എന്ന ആഹ്ലാദത്തോടെ അവർ അടുക്കളയിലേക്ക് നടന്നു. അതേസമയം ജൂലി സ്റ്റെയർകേസ് ഓടിയിറങ്ങിക്കൊണ്ട് താഴേക്ക് വന്നു.
"പപ്പാ, ഞാൻ പപ്പയുടെ ഒരു സെറ്റ് ഡ്രസ്സ് എടുക്കുന്നുണ്ട് കേട്ടോ. നാളെ മമ്മി അലക്കിത്തരും. ഇക്കയ്ക്ക് മാറിയുടുക്കാൻ ഡ്രസ്സ് ഇല്ല."
അവൾ ഓടിച്ചാടി അയാളുടെ സമ്മതത്തിന് പോലും കാത്തുനിൽക്കാതെ മുറിയിലേക്ക് കയറി കുറച്ച് കഴിഞ്ഞു വസ്ത്രവുമായി പുറത്തേക്ക് വന്നു. താരയും ജോസഫും പരസ്പരം നോക്കി.
"ഇനിയിപ്പോ എന്റെ തലകൂടി അഴിച്ചു നീ നിന്റെ ഇക്കയ്ക്ക് കൊടുക്കുമോ. ശെടാ, ഇതിപ്പോ ഞങ്ങളെ വേണ്ടാതായ പോലുണ്ടല്ലോ."
അയാൾ അവളെ നോക്കാതെ താരയെ നോക്കിക്കൊണ്ടാണ് പറഞ്ഞത്.
"ആർക്ക് വേണം ഈ കഷണ്ടിത്തല. കേരളത്തിലെ പിള്ളാർക്ക് കൊടുക്ക്, ഫുട്ബോൾ കളിക്കാൻ."
ജൂലി
💬 Comments
View all comments