0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 106.1K

ഇവൻ വീണ്ടും അവരെ കീഴ്പ്പെടുത്തി അവളെ രക്ഷിച്ചു പോയതും അവർ എന്നോട് പറഞ്ഞിരുന്നു. അവൾ മോളുടെ ഫ്രണ്ട് ആണെന്നോ ഒന്നിച്ചു ജോലി ചെയ്യുന്നുണ്ട് എന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. വാഹിദ് ആരാണെന്നോ അവന്റെ പേരോ ഒന്നും അവർക്ക് അറിയില്ല. വെറും മോശം ക്രിമിനൽസ്. ആദ്യമായിട്ടാ അവർക്ക് ഇങ്ങനെയൊരു തിരിച്ചടി കിട്ടുന്നത്. അതിന്റെ കലിപ്പും പ്രതികാരചിന്തയും അവർക്കുണ്ട്. പക്ഷേ ടോമിയെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത വിധം അവൻ സൈഡായി പോയി. ഇന്നവർ ഒരു കാര്യം കൂടി പറഞ്ഞു."

ജോസഫ് ഉത്കേണ്ടയോടെ താരയെ നോക്കി. അമ്പരന്നു തന്നെ തുറിച്ചു നോക്കുന്ന താരയെ നോക്കി ഒന്ന് ദീർഘമായി നിശ്വസിച്ചുകൊണ്ട് ജോസഫ് തുടർന്നു.

"അവളെ മാത്രമല്ല, ഇന്ന് അവളെക്കാൾ കൊഴുത്ത ഒരുത്തിയും കൂടെ വന്നിരുന്നു. സംഗീതയെ കിട്ടിയില്ലെങ്കിലും അവളെ ഞങ്ങൾക്ക് വേണമെന്ന്. ടോമി സംഗീതയെ ഭീഷണിപ്പെടുത്തിയിരുന്നത് അവന്റെ കൈയിൽ നിന്ന് നഷ്ടപ്പെട്ടുപോയ വീഡിയോ ക്ലിപ്പിന്റെ കാര്യം പറഞ്ഞായിരുന്നു. കള്ളും കഞ്ചാവും അടിച്ചു മുറിയിലേക്ക് ഓരോരുത്തരെ കൊണ്ടുവരുന്ന തിരക്കിൽ എങ്ങിനെയെങ്കിലും മിസ്സായി പോയതാവും. നമ്മുടെ മോളെ ഓർക്കുമ്പോ.."

അയാൾ അർദ്ധോക്തിയിൽ ഒന്ന് നിർത്തി താരയെ നോക്കി. അവർ ഭയന്നിരിക്കുകയായിരുന്നു. ജോസഫ് പറഞ്ഞു കഴിഞ്ഞപ്പോൾ കുറച്ചുനേരം ചിന്തയിൽ ആയിരുന്ന താരയുടെ മുഖം അല്പം തെളിഞ്ഞു.

"അപ്പൊ അവൾ ഇത്രേം കരഞ്ഞുകലങ്ങിയ മുഖവുമായി നടക്കുന്നത് വെറുതെയല്ല. ഇവനെക്കാൾ നല്ലൊരു കരുതൽ ഈ ലോകത്ത് അവൾക്ക് വേറെകിട്ടില്ലെന്ന് അവൾക്ക് ഉറപ്പുണ്ട്. ബെസ്റ്റ് സെലക്ഷൻ അവൾക്കറിയാം, എന്റെ കുട്ടി മിടുക്കിയാണ്. ഞാൻ പോയി നിങ്ങടെ ഒരു ജോഡി നൈറ്റ്‌ ഡ്രസ്സ് അവന് കൊടുത്തിട്ട് വരാം."

താര അല്പം ആശ്വാസത്തോടെ എഴുന്നേറ്റു.

💬 Comments

View all comments