Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
ഉദ്ദേശിച്ചു ആംഗ്യം കാണിച്ചു. ജോസഫ് ഒന്നുമറിയാത്തത് പോലെ ഗൗരവം നടിച്ചു വീണ്ടും മൊബൈലിലേക്ക് നോക്കാൻ തുടങ്ങി. ജൂലി വാഹിദിന്റെ കൈയിൽ പിടിച്ചു വലിച്ചു മുകളിലേക്ക് പോയി.
"അല്ല, നിങ്ങൾക്ക് എങ്ങിനെ മനസ്സിലായി ആ കുട്ടിയെ.?"
ജൂലിയുടെ അമ്മ താര അതിശയത്തോടെ ജോസഫിന്റെ അടുത്തേക്ക് ചെന്നിട്ട് ചോദിച്ചു. അയാൾ താരയെ ഒന്നുനോക്കി ദീർഘാമായി നിശ്വസിച്ചു.
"നീയെന്തിനാ അവനോട് അവളുടെ ഒപ്പം പൊയ്ക്കോ എന്ന് പറഞ്ഞത്.? നീയൊരു അമ്മയല്ലേ, മകൾക്ക് കൂട്ടുകിടക്കാൻ ഒരുത്തനു കൂട്ടു നിൽക്കുകയാണോ വേണ്ടത്.?"
അയാൾ അല്പം പരുഷമായി അവരോട് ചോദിച്ചു. താര ചെറിയൊരു പുഞ്ചിരിയോടെ ജൂലിയെ കണ്ടപ്പോൾ ശ്രദ്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊടുത്തു.
"അവളിപ്പോ ഒരു മുതിർന്ന പെണ്ണായിരിക്കുന്നു വക്കീലേ. ഇത്രനാളും അനുസരണയില്ലാത്ത സ്വഭാവമായിരുന്നെങ്കിൽ, ആദ്യമായി അവൾ കരഞ്ഞിട്ട് ഞാനിന്ന് കണ്ടെന്നേ. എന്നാലും നിങ്ങൾ ആണുങ്ങൾ വല്ലാത്ത ജന്മം തന്നെയാ ട്ടോ. എത്ര എളുപ്പമാണ് ഒരു പെണ്ണിനെ പെണ്ണാക്കിമാറ്റുന്നത്."
താര ശബ്ദം താഴ്ത്തി പറഞ്ഞു. ജോസഫ് അതൊക്കെ കേട്ടപ്പോൾ ഒന്ന് മുകളിലേക്ക് നോക്കിപ്പോയി. പിന്നെ താരയുടെ നേരെ തിരിഞ്ഞു.
"എടീ, ആ വെടക്ക് ടീമിന്റെ തോന്നയാസങ്ങളൊക്കെ കോടതിയിൽ ഞാനാ നോക്കുന്നത്. ഈ സംഗീതയുടെ കാര്യം കുറച്ച് മുമ്പ് തന്നെ ഞാൻ അറിഞ്ഞിരുന്നു. ഈ വാഹിദാണ് അവളെ അവരുടെ കൈയിൽ നിന്ന് സേവ് ചെയ്തത് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ടോമി നട്ടെല്ലിന് ക്ഷതം പറ്റി ചിക്കത്സയിൽ ആയിരുന്നത് കൊണ്ട് കാര്യങ്ങൾ വിശദമായി എനിക്കും അറിയില്ലായിരുന്നു."
ജോസഫ് ശബ്ദം ഉയരാതെ താരയോട് പറഞ്ഞു. താരയുടെ മുഖത്ത് ആധി കേറിത്തുടങ്ങി.
"കുറച്ച് മുമ്പാണ് അവൻ വിളിച്ചത്. അവളെ വീണ്ടും കടത്തിക്കൊണ്ട് പോയതും
💬 Comments
View all comments