0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 106K

സംഹീതയെയൊ.? എവിടെ ആണെങ്കിലും സേഫ് ആയ സ്ഥലതല്ലേ താൻ നിർത്തൂ. അതുകൊണ്ട് സാരമില്ല, ഇന്നിനി താൻ പുറത്തേക്ക് പോകുന്നില്ല."

അയാൾ അത് പറഞ്ഞതും ജൂലിയും വാഹിദും ഒരുപോലെ ഞെട്ടി. സംഗീതയെ പപ്പയ്ക്ക് എങ്ങിനെയറിയും? പപ്പ കർണ്ണാടക ഹൈകോർട്ട്ൽ വർക്ക് ചെയ്യുന്ന തിരക്കുള്ള ക്രിമിനൽ വക്കീലാണ്. ആ പപ്പയ്ക്ക് തന്റെ ഓഫീസിൽ ജോലിചെയ്യുന്ന വെറുമൊരു മിണ്ടാപ്പൂച്ചയായ സംഗീതയെ എങ്ങിനെ അറിയും. അവൾ കണ്ണുമിഴിച്ചു വാഹിദിനെ നോക്കി. പിന്നെ ജോസഫിനേയും. വാഹിദിന്റെ കണ്ണുകൾ കുറുകി, ഒറ്റനിമിഷം കൊണ്ട് ആയിരമായിരം അനുമാനങ്ങളും സംശയങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അവന്റെ ചേതനയിലൂടെ മിന്നൽപിണറുകൾ പോലെ പുളഞ്ഞുപോയി. എവിടെയോ എന്തോ കുഴപ്പമുണ്ട്. എങ്ങിനെ ആ കുഴപ്പങ്ങളെ താൻ നേരിടും എന്ന് ചിന്തിച്ചുകൊണ്ട് ജോസഫിനെ അവൻ മിഴിച്ച് നോക്കി.

"വാഹിദ് വരൂ. ആദ്യം ഈ ഡ്രസ്സ് ഒന്ന് മാറ്റൂ. വാ, ഞാൻ റൂം കാണിച്ചു തരാം."

ജൂലി ചിന്തയിൽ നിന്ന് ഉണർന്നത് പോലെ അവന്റെ കൈയിൽ കയറിപ്പിടിച്ചു. വാഹിദ് വിസമ്മതത്തോടെ പോകാൻ മടിച്ചു നിന്നപ്പോൾ ജൂലി ജോസഫിനെ നോക്കി. അയാൾ സമ്മതവും വിസമ്മതവും പ്രകടിപ്പിക്കാതെ മൊബൈലിലേക്ക് ശ്രദ്ധതിരിച്ചു എന്തൊക്കെയോ നോക്കിക്കൊണ്ടിരുന്നു. ജൂലിയുടെ അമ്മ ഒരു ഗ്ലാസിൽ ആവിപറക്കുന്ന ചായയുമായി അവിടേക്ക് കടന്നു വന്നു.

"മോൻ അവളുടെ കൂടെ പോയി ഇത് കുടിച്ചിട്ട് ഒന്ന് കുളിച്ചു വൃത്തിയാവൂ. അപ്പോഴേക്കും ഞാൻ ഭക്ഷണം റെഡിയാക്കാം."

അവർ ചായ അവന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. ജോസഫ് മുഖമുയർത്തി അവരെ നോക്കിയപ്പോൾ അത് പ്രതീക്ഷിച്ചിരുന്നത് പോലെ അമ്മ അയാളെ നോക്കി. അയാളുടെ നോട്ടത്തിലെ ചോദ്യം തിരിച്ചറിഞ്ഞ അവർ ഒളിഞ്ഞുനിൽക്കുന്ന ചിരിയോടെ കണ്ണുകൊണ്ട് ജൂലിയെ

💬 Comments

View all comments