Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
സംസാരം. എന്നിട്ട് തിരിഞ്ഞു ജൂലിയെ നോക്കി. അതുവരെ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമ്പരന്നു അമ്മയെ നോക്കിക്കൊണ്ടിരുന്ന ജൂലിയുടെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി തെളിഞ്ഞു. അമ്പടി കള്ളീ എന്നൊരു ഭാവത്തോടെ അവൾ അമ്മയെ നോക്കി. അവർ അടക്കിപ്പിടിച്ച ചിരിയോടെ വീടിനുള്ളിലേക്ക് കയറി പോയി. ജൂലി അവനെ നോക്കി കള്ളച്ചിരിയോടെ കണ്ണുകൾക്കൊണ്ട് കേറിവായോ എന്ന് ആംഗ്യം കാണിച്ചു. വാഹിദ് അസ്വസ്ഥതയോടെ വാഹനം സ്റ്റാന്റിൽ നിർത്തി വണ്ടിയിൽ നിന്നിറങ്ങി അവളുടെ പിന്നാലെ ചെന്നു. മനോഹരമായ ഹാളിൽ രാജകീയഭംഗിയുള്ള സോഫയും മറ്റു വസ്തുക്കളും. സോഫയിൽ അവരുടെ വരവ് പ്രതീക്ഷിച്ചത് പോലെ ചാരിയിരിക്കുന്ന സുമുഖനായ ഒരു മധ്യവയസ്കൻ. ജൂലിയുടെ പുത്താവ് ജോസഫ് മാത്യൂ.
"പപ്പാ..ഇത്.."
ജൂലി ജോസഫിനെ നോക്കി വാഹിദിനു നേരെ കൈ ഉയർത്തി. അയാൾ അറിയാം എന്ന ഭാവത്തിൽ കണ്ണും മുഖവും ഇളക്കി. എന്നിട്ട് വാഹിദിനോട് ഇരിക്കാൻ ആംഗ്യം കാണിച്ചു.
"വേണ്ട സാർ. മുഴുവൻ ചെളിയും അഴുക്കുമാണ്."
വാഹിദ് ബഹുമാനത്തോടെ പറഞ്ഞു.
"ഒരു വീട്ടിൽ വന്നാൽ നമ്മൾ മലയാളികളുടെ ശീലം വച്ച് വല്ലതും കുടിക്കും, കഴിക്കും. നിന്നിട്ട് കുടിക്കുന്ന ശീലവും നമുക്കില്ല. അപ്പൊ വാഹിദ് നിന്നിട്ടാണോ വല്ലതും കഴിക്കാൻ പോകുന്നത്.?"
അയാൾ ഗൗരവത്തോടെ വാഹിദിനു നേരെ മുഖം അല്പം ഉയർത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു. വാഹിദ് എന്തുപറയണം എന്നറിയാതെ കുഴങ്ങി. എന്തെങ്കിലും പറയാതെ നിൽക്കുക എന്നത് അവന്റെ സ്വഭാവത്തിന് ചേർന്നതുമല്ല. ഒടുവിൽ യാഥാർഥ്യം പറയുകതന്നെ എന്ന് തീരുമാനിച്ചു.
"ഒരു ഗ്ലാസ് വെള്ളം മതി സാർ. നേരം വൈകി, പിന്നൊരിക്കൽ വരാം. എനിക്കിപ്പോ ഒരിടം വരെ പോകാനുണ്ട്. ഒരാളെ ഒരിടത്തു നിർത്തിയിട്ടാണ് ഞാൻ വന്നിരിക്കുന്നത്."
"ആരെ,
💬 Comments
View all comments