0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 105.9K

മുഖത്തെ ചിരി പെട്ടന്ന് മാഞ്ഞുപോവുകയും ആശ്ചര്യത്തോടെ അവളെ തുറിച്ചു നോക്കുകയും ചെയ്യുന്നത് വാഹിദ് കണ്ടു. അവളുടെ കണ്ണിലെ നനവും യാചിക്കുന്നത് പോലെയുള്ള ദീനമായ ഭാവവും അവരെ അമ്പരപ്പിച്ചു. ചീറുന്ന പുലിപ്പെണ്ണിനെ പോലെ ഇവിടെ ഓടിച്ചാടി നടന്നിരുന്ന തങ്ങളുടെ ചുണക്കുട്ടിയെ ആദ്യമായി അവരൊരു പാവം പെൺകുട്ടിയായി കാണുകയായിരുന്നു. അവളിപ്പോൾ തങ്ങളുടെ കുറുമ്പിപെണ്ണായ മകളല്ല, എല്ലാ വൈകാരിക വളർച്ചയും അതിജീവിച്ചുകഴിഞ്ഞ ഒരു പെണ്ണായി മുതിർന്നിരിക്കുന്നു എന്ന് ആ അമ്മ തിരിച്ചറിഞ്ഞു. അവരുടെ കണ്ണുകളിൽ ഒരു കള്ളച്ചിരി തെളിയുകയും കുറുമ്പു കലർന്ന പുഞ്ചിരിയോടെ അവർ തന്റെ മകളെ നോക്കുകയും ചെയ്തു. ജൂലി നാണം കൊണ്ട് ചൂളി അമ്മയുടെ പിന്നിലേക്ക് മുഖം ഒളിപ്പിച്ചു. തന്റെ കള്ളത്തരം പിടിക്കപ്പെട്ടു എന്ന് അവൾക്ക് മനസ്സിലായി.

"ഇവളെന്തിനാ മോനെ കരഞ്ഞത്.? സാധാരണ കരയുന്ന സ്വഭാവം ഇവൾക്കില്ല ല്ലൊ. എന്താ കാര്യം? മോൻ വേണ്ടാത്ത വല്ലതും കാണിച്ചോ ഞങ്ങളുടെ മോളോട്.?"

അമ്മ അല്പം ഗൗരവത്തിലാണ് ചോദിച്ചത്. വാഹിദ് അമ്പരപ്പോടെ അവരെ നോക്കി. ജൂലിയെയും.

"ഇല്ല ചേച്ചീ. അവൾ ചുമ്മാ കരഞ്ഞതാ. പതുക്കെ പോയാൽ മതി, വിശക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു. ഞാൻ സമയം ലേറ്റ് ആയത് കൊണ്ട് അത് കാര്യമാക്കാതെ ഇങ്ങോട്ട് പോന്നു. അതുകൊണ്ടാവും."

വാഹിദ് കുഴങ്ങിയ അവസ്ഥയിൽ വളച്ചുകെട്ടി കാര്യം പറഞ്ഞു.

"വിശന്നാൽ കരയുന്ന മോളൊന്നും അല്ല ഇവൾ. മുതിർന്നതിൽ പിന്നെ ഇതുവരെ ഇവൾ ആരുടെയെങ്കിലും മുന്നിൽ തോൽക്കുന്നതോ കരയുന്നതോ ഞങ്ങൾ കണ്ടിട്ടും ഇല്ല. എന്തോ കാര്യമുണ്ട്. മോൻ ഏതായാലും അകത്തോട്ടു വന്നേ. വന്ന് തലയൊക്കെ തുടച്ചു ചൂടുള്ള ഒരു ചായകുടിക്ക്. എന്നിട്ട് സംസാരിക്കാം."

അവർ ഗൗരവത്തിൽ തന്നെയാണ്

💬 Comments

View all comments