Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
അവൾ പക്ഷേ കരച്ചിൽ നിർത്തിയില്ല. കരഞ്ഞുകൊണ്ട് അവന്റെ വയറിലും നെഞ്ചിലും തലോടാനും പുറത്ത് ആയിരമായിരം ഉമ്മകൾ കൊണ്ട് പൊതിയാനും തുടങ്ങി. തന്റെ ഇക്കയുടെ, ധീര യോദ്ധാവിന്റെ, സിംഹത്തിന്റെ, വേദനിക്കുന്ന നിസ്സഹായത കേട്ടതും അവൾക്ക് ഹൃദയം നുറുങ്ങുന്ന വേദന തോന്നി. വാരിയെടുത്തു തന്റെ മാറിലേക്ക് പൊതിഞ്ഞുവച്ചു കവിളിൽ ഒരമ്മയുടെ വാത്സല്യത്തോടെ ഉമ്മകൾ കൊടുക്കാൻ അവൾ കൊതിച്ചു.
"എന്നെ വീട്ടിൽ വിട്ടേക്കൂ."
അവൾ പതുക്കെ പറഞ്ഞു. വാഹിദ് മുഖം ചരിച്ചു പിന്നിലേക്ക് ഒന്ന് നോക്കിയിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു അവൾ പറഞ്ഞ വഴിയിലേക്ക് ഓടിച്ചുപോയി. വീടിന്റെ ഗേറ്റ് തുറന്നു കിടപ്പുണ്ടായിരുന്നു. അവൻ വണ്ടി മുറ്റത്തേക്ക് കയറ്റിയപ്പോൾ ജൂലിയുടെ അമ്മ പുറത്തേക്ക് വന്നു. ജൂലി വണ്ടിയിൽ നിന്നിറങ്ങി. അവരെ കണ്ടപ്പോൾ അമ്മയുടെ മുഖം തെളിഞ്ഞു. വഹിദ് വണ്ടി ഓഫ് ചെയ്തു അമ്മയോട് പുഞ്ചിരിച്ചു.
"വാഹിദ് മോനല്ലേ. വായോ, ഒന്ന് കയറിയിട്ട് പോകാം."
അമ്മ സ്നേഹത്തോടെ പറഞ്ഞു. അവർക്ക് തന്നെ അറിയാം എന്ന് മനസ്സിലായപ്പോൾ വാഹിദിന്റെ കണ്ണുകൾ വിടർന്നു. അവന്റെ ഭാവവും അമ്പരപ്പും കണ്ടപ്പോൾ അമ്മ ചിരിച്ചു.
"ഇവൾ പറഞ്ഞു ഇവിടെ എല്ലാവർക്കും മോനെ നന്നായറിയാം. ഓരോ ദിവസവും ഒരു പത്ത് ഫോട്ടോയെങ്കിലും വന്നു കാണിക്കുകയും ചെയ്യും."
അമ്മ ഊരിചിരിച്ചുകൊണ്ട് ജൂലിയെ നോക്കിക്കൊണ്ട് പറഞ്ഞു. അതിനിടയിൽ ജൂലി മുന്നിലേക്ക് ചെന്ന് ഞൊടിയിടയിൽ താക്കോലിൽ കടന്നുപിടിച്ചു അത് ഊരിയെടുത്ത് അമ്മയുടെ അടുത്തേക്ക് ഓടി പിന്നിൽ ഒളിച്ചു.
"ജൂലി, താക്കോൽ തരാനാ പറഞ്ഞത്. എനിക്ക് പോകണം.നേരം വൈകുന്നു."
വാഹിദ് ദേശ്യത്തോടെ പറഞ്ഞു. ജൂലി കള്ളച്ചിരിയോടെ അവനെയൊന്നു നോക്കിയിട്ട് അമ്മയുടെ ചെവിയിൽ എന്തോ അടക്കം പറഞ്ഞു. അവരുടെ
💬 Comments
View all comments