0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 105.8K

വാഹിദ് വണ്ടി ഒരു പൂമരത്തിന്റെ സമീപത്ത് നിർത്തിയിട്ട് മുഖം തിരിക്കാതെ ചോദിച്ചു. അവൾ കണ്ണുതുറന്ന് റോഡ് സൈഡിലേക്ക് നോക്കിയിട്ട് വീണ്ടും കണ്ണടച്ചു.

"മുന്നോട്ട് പോയി ആദ്യം കാണുന്ന ലെഫ്റ്റ് സ്ട്രീറ്റ്. റൈറ്റ് സൈഡിൽ ആറാമത്തെ വീട്."

കരച്ചിൽ കാരണം ശബ്ദം ചിലപ്പോൾ ഒരു ശ്വാസം പോലെയാണ് അവളിൽ നിന്ന് പുറത്തേക്ക് വന്നത്. അപ്പോഴാണ് അവൾ കരയുകയാണെന്ന് അവന് മനസ്സിലായത്. വാഹിദിനു ദേഷ്യം വന്നു.

"താനെന്തിനാ പട്ടിമോങ്ങുന്ന പോലെ ഇങ്ങനെ മോങ്ങുന്നത്. നിന്റെ വീട്ടിലേക്കല്ലേ പോകുന്നത്, അല്ലാതെ എന്റെ വീട്ടിലേക്കൊന്നും അല്ലല്ലോ."

അവന്റെ ശബ്ദം ഉയർന്നു. വണ്ടിയുടെ എൻജിൻ സ്റ്റോപ്പ് ചെയ്തു കാലുകൾ നിലത്തുകുത്തി കൈകൾ നെഞ്ചിൽ കെട്ടി അവൻ കോപത്തോടെ നിവർന്നിരുന്നു. അത്ര നേരവും ശബ്ദമില്ലാതെ ദുഃഖം ഉള്ളിടക്കി മിഴിനീർ വാർത്തിരുന്ന ജൂലി ഉറക്കെ കരയാൻ തുടങ്ങി. അതുവഴി പോയിരുന്നവരിൽ ചിലർ അവരെ ശ്രദ്ധിക്കുകയും കടന്നുപോവുകയും ചെയ്തു.

"എന്നോട് ദേഷ്യപ്പെടുന്നത് എന്തിനാ. എന്നെ ഇഷ്ടമില്ല, സംഗീതയെ കഴിഞ്ഞേ ഞാനുള്ളൂ. എനിക്ക് എന്തെങ്കിലും പറ്റിയാൽ ഇതുപോലെ ഓടിവന്ന് രക്ഷപ്പെടുത്തുമോ. ഒരിക്കലും ചെയ്യില്ല. ഞാൻ അല്ലെങ്കിലും ആരുമല്ലല്ലോ. എന്നോട് ദേഷ്യപ്പെടുന്നു. എന്നെ ഇഷ്ടമില്ല. എനിക്കറിയാം."

ജൂലിക്ക് ശക്തമായി തേങ്ങൽ ഉയർന്നു. ദേഷ്യത്തോടെ അവന്റെ വയറിൽ മാന്തിപ്പിടിച്ചു പിച്ചുകയും പുറത്ത് കടിക്കാൻ ശ്രമിച്ചിട്ട് പേശികൾ പല്ലുകൾക്കിടയിൽ കിട്ടാതെ ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.

"എന്തൊരു കഷ്ടമാണ്. ആൾക്കാര് കരുതുമല്ലോ ഞാനെന്തോ ചെയ്തിട്ടാണെന്ന്. ഒന്ന് നിർത്തുന്നുണ്ടോ. എനിക്ക് നല്ലോണം തല്ലു കിട്ടിയിട്ടുണ്ട്. ശരീരം വേദനിക്കുന്നുണ്ട്. നിന്നെ കൊണ്ടുവിട്ടിട്ട് വേണം വീട്ടിൽ പോയി ഒന്ന് നിവർന്നു കിടക്കാൻ. വെറുതെ ഒരു കാര്യവുമില്ലാതെ കിടന്നു മോങ്ങുന്നു."

💬 Comments

View all comments