Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
മനസ്സിൽ സംഗീതയ്ക്ക് ഒരപകടം സംഭവിച്ചപ്പോൾ, സാധാരണക്കാരായ എല്ലാവരും ഭയന്ന് അന്താളിച്ചു നോക്കിനിൽക്കുമ്പോൾ എന്തുചെയ്യണമെന്ന് വ്യക്തമായി ബോധ്യമുള്ള വാഹിദ് കലിപൂണ്ട സിംഹരാജനെ പോലെ ചീറിപ്പാഞ്ഞതും അത്രയും ഉയരമുള്ള മതിൽ ചാടിക്കടന്നു പിന്നാലെ ചെന്നു ആ ശത്രുപാളയത്തിൽ കടന്നു ചെന്നു പോരാടി രക്ഷിച്ചുകൊണ്ടുവന്നതും മറ്റും ഒരു സിനിമാ കഥപോലെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയുമല്ല, തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് താൻ അടിപ്പെട്ടുപോയിരിക്കുന്ന, ആഴത്തിൽ വളർന്നു കഴിഞ്ഞ തന്റെ പ്രണയവും വികാരങ്ങളും വേദനകളും തന്നെയാണെന്ന് അവൾക്ക് തോന്നി. ഇക്കയില്ലാതെ താനെന്തിനു പെണ്ണായി ജീവിക്കണം. തനിക്ക് ഇതിൽ കുറഞ്ഞ ഒരുത്തൻ എന്തിനാണ്. ഈശ്വരാ, എങ്ങിനെ ഞാനിവനെ സ്വന്തമാക്കും..
അവൾക്ക് കരച്ചിൽ വരാൻ തുടങ്ങി. അനാദിയായ സ്ത്രീപുരുഷ മോഹത്തിന്റെ അടിത്തറയായ ആത്മാർഥത പ്രണയത്തിന്റെ നിസ്സീമമായ വേദനകളുടെ മുൾമുനകൾ, മൃദുലമായ മനോവ്യഥകളിൽ കുത്തിനോവിക്കാൻ തുടങ്ങിയപ്പോൾ, മുന്നും പിന്നും നോക്കാതെ അവന്റെയൊപ്പം ആ അക്രമകാരികളുടെ പാളയത്തിലേക്ക് ഓടിച്ചെല്ലാനും കണ്ണിൽ തടഞ്ഞവനെ അടിച്ചു നേരിടാനും ധൈര്യം കാണിച്ച ജൂലിയുടെ മനസ്സ് വല്ലാതെ തളർന്നുപോകുകയും വീണ്ടുംവീണ്ടും തികട്ടിവന്ന ദുഃഖം വലിയ കണ്ണീർതുള്ളികളായി കവിളിലേക്ക് കാവേരി നദിപോലെ ഒഴുകിയിറങ്ങുകയും ചെയ്തു. മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും അനന്തമായ പ്രണയവസന്തങ്ങൾ നിറപ്പകിട്ടു ചാർത്തിയ കാൽപ്പനിക ഭാവങ്ങളുടെയും മനോജ്ഞാമായ ചക്രവാളസീമകളിലേക്ക്, ജീവിത യാഥാർഥ്യങ്ങളിലേക്ക്, തന്റെ ഹൃദയം നുറുങ്ങുന്ന വികാരഭാവങ്ങളെയും ചുമന്നു ചിറകിട്ടു പറക്കാൻ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരു നിഷ്കളങ്ക യുവതിയുടെ ആകുലതകളിൽ ആടിയുലഞ്ഞു ജൂലി ശബ്ദമില്ലാതെ കരഞ്ഞു. കൈകൾ വാഹിദിന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചു കവിൾ പുറത്ത് ചാരി കണ്ണടച്ചു കൊച്ചുകുഞ്ഞിനെപ്പോലെ അവളിരുന്നു.
"ഇനിയെങ്ങോട്ടാ.? നീ പറഞ്ഞ അറിവ് വച്ച് ഇവിടം വരെയേ എനിക്കറിയൂ. ഇവിടെനിന്ന് എങ്ങോട്ടാ.?"
💬 Comments
View all comments