Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
വേണ്ടി നുണ പറഞ്ഞു. ജൂലിയുടെ തുറിച്ചു നോട്ടം അവൻ കണ്ടില്ലെന്നു നടിച്ചു.
"ഓഹ് അത്രേയുള്ളൂ. അവളുടെ ഇക്കയെ അവൾ തന്നെ എടുത്തോട്ടെ. അല്ലെങ്കിലും ആർക്ക് വേണം ഗുണ്ടകളെ."
സംഗീത എളുപ്പം പറഞ്ഞു. ജൂലിയുടെ കൈ ആരും അറിയാതെ സംഗീതയുടെ കൈത്തണ്ടയിൽ നുള്ളി. വേദനയായില്ലെങ്കിലും അവൾ വേദനിച്ചതുപോലെ ചെറിയ ശബ്ദത്തിൽ ഒന്ന് നിലവിളിച്ചു.
"സംഗീ, ആ ടോമിയുടെ നമ്പർ വേണം. എനിക്ക് അവനോടൊന്നു സംസാരിക്കണം."
വാഹിദ് സോഫയിലേക്ക് ചാരി കാലിൽ കാല് കയറ്റിവച്ചുകൊണ്ട് പറഞ്ഞു. സംഗീത അവനെ സംശയത്തോടെ ഒന്ന് നോക്കി. ഒപ്പം ജൂലിയും രഞ്ജിനിയും.
"വേണ്ട വാഹിദ്. ഇനി അതിന്റെ പിന്നാലെ പോവണ്ട. സംഗീത എല്ലാ കാര്യങ്ങളും ഇന്നലെ എന്നോടും രമ്യയോടും പറഞ്ഞു. ഇന്ന് രാവിലെ നമ്മുടെ വക്കീലിനെ വിളിച്ചു ഞാൻ സ്റ്റേഷനിൽ ഒരു കംപ്ലൈന്റ് കൊടുത്തിട്ടുണ്ട്. ഓഫീസിൽ അതിക്രമിച്ചു കയറി യുവതിയെ തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്. അതുകൊണ്ട് സംഗീതയുമായി, അഥവാ അവളുടെ പാസ്റ്റുമായി ബന്ധമില്ലാതെ തന്നെ അവളുടെ കേസ് നമുക്ക് തീർപ്പാക്കാം."
രഞ്ജിനി അവൻ അപകടത്തിൽ ചെന്ന് ചാടാതിരിക്കാൻ വേണ്ടി പറഞ്ഞു. ജൂലിയും അവനെ നോക്കി. അവളുടെ കണ്ണുകളിലും വേണ്ട എന്നൊരു യാചനയുണ്ടെന്ന് അവന് തോന്നി.
"അതേ ചേട്ടാ. ഇനിയും അവരുടെ കൂട്ടത്തിൽ ചെന്നു കേറണ്ട. എന്തിനാ മോശപ്പെട്ട വലിയ വലിയ വിഷയങ്ങളിൽ ചെന്നു ചാടുന്നത്.?"
സംഗീതയും രഞ്ജിനിയെ പിന്താങ്ങി. അവൾ ജൂലിയെ കൈമുട്ടുകൊണ്ട് ഒന്ന് തട്ടി അവളോടും സംസാരിക്കാൻ സൂചന കൊടുത്തു.
"ഇക്കാ, ഇനിയെന്തിനാ ഇക്ക അവരുമായി മുട്ടുന്നത്. പോലീസ് കേസ് ഒക്കെ ആയസ്ഥിതിക്ക് ഇനിയുള്ള കാര്യങ്ങൾ അവർ നോക്കില്ലേ. വലിയ പ്രശ്നങ്ങൾ ആവും."
💬 Comments
View all comments