Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
എഴുന്നേറ്റു. പിന്നാലെ ബാഗ് എടുത്തു മുതുകിലിട്ടു ജൂലിയും അവിടെ നിന്നിറങ്ങി.
"ക്യാഷ് കൊടുത്തോ?"
വാഹിദ് ചോദിച്ചു. അവൾ ഇല്ലെന്ന് തലയാട്ടി. വാഹിദ് കണ്ണുമിഴിച്ചപ്പോൾ അവൾ ഓടിപ്പോയി ക്യാഷ് കൊടുത്തു തിരികെ വന്ന് ബൈക്കിൽ കയറി. ബൈക്ക് ഇരുവശത്തും വയൽപ്പരപ്പുകൾ നീണ്ടുകിടക്കുന്ന, ഇടയ്ക്കിടയ്ക്ക് തെങ്ങിൻ തൊപ്പുകളും വാഴത്തോട്ടങ്ങളും കടന്നുവരുന്ന പച്ചപ്പ് വിതാനിച്ചുകിടക്കുന്ന ഗ്രാമീണ വഴിയിലൂടെ അതിവേഗം മുന്നോട്ട് പോയി. ജൂലി ഇടയ്ക്കിടയ്ക്ക് ലൊക്കേഷൻ പറഞ്ഞുകൊടുത്തുക്കൊണ്ടിരുന്നു.
രണ്ടുപേരും ചെന്നപ്പോൾ സംഗീതയും ബന്ധുക്കളും രഞ്ജിനിയെയും രമ്യയെയും കൂട്ടി അമ്പലത്തിലേക്ക് പോയിട്ടുണ്ടായിരുന്നു. അനാമികയും അഞ്ജുവും കൂട്ടരും ഓഫിസിലെ പയ്യന്മാരും ഇടയിൽ നാട്ടിലെ കുറച്ച് യുവാക്കളുമായി സംസാരിച്ചിരിപ്പുണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ നാട്ടുകാരായ മൂന്നുനാല് സുന്ദരികളും. ഒരുപക്ഷെ സംഗീത എല്ലാവരെയും പരസ്പരം പരിചയപ്പെടുത്തി കൊടുത്തപ്പോൾ ജീവൻവച്ച സൗഹൃദമായിരിക്കാം. വാഹിദിനെയും ജൂലിയെയും കണ്ടപ്പോൾ എല്ലാവരുടെ മുഖത്തും ഒരു ആഹ്ലാദവും ചെറിയൊരു സന്തോഷവും തെളിഞ്ഞു. അവർ കടന്ന് ചെയ്യതോടെ ആ ചെറിയ കല്യാണപന്തലിൽ തെളിയാതെ നിന്ന പുലരിയിലേക്ക് പ്രഭാതവെളിച്ചം പരന്നതു പോലെ ഒരു സവിശേഷത രൂപപ്പെട്ടു. ഗന്ധർവ്വനെയോ ദേവനെപ്പോലെയൊ തോന്നിപ്പോകുന്ന ആജാനുബാഹുവായ ഒരു സുന്ദരനും അവനോട് മത്സരിക്കുന്ന സൗന്ദര്യമുള്ള ഒരു ദേവതയും ആ ചെറിയ ആൾക്കൂട്ടത്തിലേക്ക് ആഹ്ലാദത്തോടെ കയറി വന്നപ്പോൾ യുവാക്കളുടെയും യുവതികളുടെയും കണ്ണുകൾ അവർക്ക് നേരെ നീണ്ടു.
"തെണ്ടിത്തിരിഞ്ഞു രണ്ടെണ്ണവും ഒടുവിൽ എത്തിയോ? ഉച്ചക്ക് വന്ന ഞങ്ങളപ്പോ ആരായി? പറ, ആരായി?"
അനാമിക തമാശകലർന്ന പരിഹാസത്തോടെ വാഹിദിനോട് ചോദിച്ചു. എല്ലാവരുടെയും ചിരി ഉയർന്നു.
"നീ പ്രത്യേകിച്ച് ആരാവാനാ. ശശി എപ്പോഴും ശശിതന്നെയല്ലേ."
അവനും തിരിച്ചടിച്ചു. ജൂലി ബാഗ് തോളിൽ നിന്നിറക്കി മുറ്റത്ത് നിരത്തിയിരുന്ന മേശയുടെകൂട്ടത്തിൽ ഒന്നിനു മുകളിൽ
💬 Comments
View all comments