0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 108.1K

വച്ചു.

"ഓഹ്..ഇക്കാന്റെ പെണ്ണിന്റെ ഒരു തിരുമുഖം കണ്ടില്ലേ. ആമ്പൽ വിരിഞ്ഞത് പോലുണ്ടല്ലോ. വായി നോക്കി, ഇളിച്ചോണ്ട് നിൽക്കുന്നത് കണ്ടില്ലേ."

ജസീന ജൂലിയെ നോക്കി തമാശയോടെ ചുണ്ടു കോട്ടി പുച്ഛത്തോടെ പറഞ്ഞു. എല്ലാവരും ചിരിയിൽ പങ്കു കൊണ്ടപ്പോൾ ജൂലി അവളെ നോക്കി ചുണ്ടുമലർത്തി. വാഹിദിനെ അവരുടെ കൂടെ ഇരുന്നു.

"കൂട്ടത്തിൽ പുതിയ ഭടന്മാരെയും ഭാടന്മാരിച്ചികളെയും കാണുന്നുണ്ടല്ലൊ. നാട്ടിലെ വീരശൂരന്മാർ ആണോ?"

വാഹിദ് പുതുമുഖങ്ങളെ നോക്കി കൈകാണിച്ചു ലോഹ്യം പറഞ്ഞു.

"അതേ, ഇവിടുത്തെ യോദ്ധാക്കളാണ്. വാഹിദ് എന്നൊരു സൈന്യത്തലവനായിരുന്നു ഇവരുടെ മുഴുവൻ സംസാര വിഷയം. നിങ്ങള് അത്ര ഭയങ്കരനാ ല്ലേ."

നാട്ടുകാരിൽ ഒരു യുവാവ് പറഞ്ഞു. തമാശയായിട്ടാണ് അവൻ പറഞ്ഞതെങ്കിലും തന്നെക്കുറിച്ച് വളരെ വിശദമായ ചർച്ച അവിടെ നടന്നിട്ടുണ്ടെന്ന് അവന് മനസ്സിലായി. ജൂലി അനാമികയുടെ അടുത്ത് ചെന്നു ജസീനയുടെയും അഞ്ജുവിന്റെയും ഇടയിൽ ഇരുന്നു.

"എന്നെക്കുറിച്ച് വലിയ ചർച്ച നടന്ന മട്ടുണ്ടല്ലോ. കഴിഞ്ഞ വീക്ക്‌ റോഡ്ൽ ബ്ലോക്ക്ണ്ടാക്കിയ മന്ത്രിയെയും എം.എൽ.എയെയും തല്ലിയ കഥയും പറഞ്ഞോ?"

വാഹിദ് വളരെ ഗൗരവം നടിച്ചു വിശ്വാസം തോന്നിപ്പിക്കുന്ന ഭാവത്തിൽ തട്ടിവിട്ടു. ആ യുവാക്കളും യുവതികളും അന്തംവിട്ടു വാപൊളിച്ചു തന്നെയും തന്റെ കൂട്ടുകാരെയും മാറിമാറി സംശയവും സന്ദേഹവും കലർന്ന ഭാവത്തിൽ നോക്കുന്നത് വാഹിദ് കണ്ടു. അവൻ അനാമികയേയും അഞ്ജുവിനെയും സാമിനെയും മറ്റും മാറിമാറി നോക്കി.

"ഹേയ്..ഇല്ലില്ല..അതൊക്കെ ഇവിടെ പറയാൻ കൊള്ളുന്ന കാര്യമാണോ. അതൊന്നും പറഞ്ഞില്ല."

സാമിന് പെട്ടന്ന് കാര്യം മനസ്സിലാവുകയും അവൻ വാഹിദിന്റെ തമാശ ഉൾക്കൊണ്ട് വിഷയത്തിലേക്ക് കയറി ഇടപെടുകയും ചെയ്തു. അപ്പോഴും അനാമികയും അഞ്ജുവും എന്താണ് കാര്യമെന്ന് അറിയാതെ അതെപ്പോ സംഭവിച്ചു എന്ന അമ്പരപ്പോടെ വഹിദിനെയും

💬 Comments

View all comments