0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 108.1K

സാമിനെയും നോക്കി.

"എടാ കഴിഞ്ഞ വീക്ക്‌ നമ്മൾ എം.ജി റോഡിന്റെ നടുവിൽ നിന്ന് റീൽസ് എടുക്കാൻ നോക്കിയപ്പോ മന്ത്രിയുടെ വണ്ടി വന്ന് നടുറോഡിൽ നിർത്തിയ സംഭവം. വണ്ടികളൊക്കെ വന്ന് റോഡ് ബ്ലോക്ക് ആയപ്പോ വാഹിദ് വന്ന് റോഡ് ബ്ലോക്ക് ആക്കിയതിനു പ്രശ്നം ഉണ്ടാക്കി തർക്കമായി അടിയുണ്ടായ കാര്യമാ."

സാം മനോജിനെ നോക്കി എന്തോ ഓർത്തെടുക്കുന്ന ഭാവം നടിച്ചുകൊണ്ട് പറഞ്ഞു. അങ്ങിനെയൊരു കാര്യം നടന്നില്ലെന്ന് മാത്രമല്ല ജീവിതത്തിൽ ഇതുവരെ ഒരു റീൽ പോലും ചെയ്തിട്ടില്ലാത്ത മനോജിന് സാം അവിടെയൊരു വിഷയം ചർച്ചക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് എളുപ്പം മനസ്സിലാക്കി സംഭവം ഓർമ്മവന്നത് പോലെ അഭിനയിച്ചു.

"ഓഹ് അതെയതെ. ഞാൻ അത് മറന്നു കളഞ്ഞതായിരുന്നു. ന്റെ പൊന്നു മക്കളെ, അതൊന്നും ഓർക്കാത്തതാ നല്ലത്. ആ വിഷയം വിട്, അതൊരു ഒന്നൊന്നര സംഭവമായിപ്പോയി."

മനോജ് ഗ്രാമയുവാക്കളെ നോക്കി ഓർക്കാൻ ഇഷ്ടപ്പെടാത്ത ഏതോ വല്ലാത്ത വിഷയം ചർച്ചചെയ്യുന്നത് പോലെ തലയിട്ട് ആട്ടിക്കൊണ്ട് പറഞ്ഞു. കേട്ടത് വിശ്വസിക്കാൻ കഴിയാത്തത് പോലെ അവർ അന്താളിച്ചു കുത്തിയിരിപ്പാണ്.

"ഒപ്പമുള്ള ചേട്ടനെ എന്നിട്ട് ആരും തല്ലിയില്ലേ? പോലീസ് പോലും തല്ലിയില്ലേ."

നാട്ടുകാരിയായ ഒരു കാന്താരിമുളക് പോലെ തോന്നിപ്പിക്കുന്ന സുന്ദരിക്കുട്ടി സാമിനോട് ചോദിച്ചു. സാമിന് ചെറിയൊരു ഉത്സാഹം തോന്നി. കുറച്ചുനേരമായി അവൻ അവളെ ഇടക്കിടക്ക് അവളിലേക്ക് കടാക്ഷങ്ങൾ എറിഞ്ഞു ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. അവൾ അത് കാണുകയും ചെയ്യുന്നുണ്ടായിരുന്നു.

"അതൊന്നും പറയാത്തതാ നല്ലത്. വാഹിദ് ഓടിവന്ന് വലിയൊരു മതിൽ ഒറ്റയടിക്ക് ചാടിക്കടന്ന്.. ഓഹ് ഞാൻ പറയുന്നില്ല."

സാം തലയാട്ടിക്കൊണ്ട് പറഞ്ഞു. അവൾക്ക് അതുകൂടി കേട്ടപ്പോൾ ആ വീരകൃത്യം അറിയാനുള്ള അടങ്ങാത്ത ത്വരയുണ്ടായി. അവൻ പറയുമെന്ന്

💬 Comments

View all comments