Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
കരുതി അവളും കൂട്ടുകാരും പ്രതീക്ഷിച്ചെങ്കിലും വാഹിദ് അവനെ കൈയിൽ പിടിച്ചു വിലക്കുന്നത് പോലെ നടിച്ചു. ജൂലി വായപൊത്തി ഊറിചിരിച്ചു. ജസീനയ്ക്ക് കാര്യം മനസ്സിലായെങ്കിലും ചിരിവരാതെ ശ്രദ്ധിച്ച് ഒന്നും മിണ്ടാതെ കുത്തിയിരുന്നു.
എന്നിട്ട് കേസ് ഒന്നും ആയില്ലേ.?"
യുവാക്കളിൽ ഒരുത്തൻ ചോദിച്ചു. മറ്റുള്ളവർ തലകുലുക്കിക്കൊണ്ട് അവന്റെ സംശയം ന്യായമാണെന്ന് സമ്മതിച്ചു. വാഹിദ് ഒന്നുകൂടി മുന്നോട്ട് ആഞ്ഞിരുന്നു.
"കേസ് ആയാൽ വാർത്തവരും. ഇതിപ്പോ പെട്ടന്നുണ്ടായ ഒരു സംഭവം ആയത് കൊണ്ട് പബ്ലിക് ആയില്ല. മാത്രമല്ല, നേതാക്കൾ ജനങ്ങളിൽ ഒരാളല്ല നാടിന്റെ രാജാവാണ് ഉടമസ്ഥനാണ് എന്നൊരു വിചാരവും കൊണ്ടാ ജീവിക്കുന്നത്. എല്ലാത്തിനെയും കിട്ടിയ അവസരം മുതലാക്കി നടുറോട്ടിലിട്ടു തല്ലണം. അല്ല പിന്നെ."
അവൻ ഒരു പൊതു തത്വം പറയുന്നത് പോലെ പറഞ്ഞു. ഓഫീസിലെ യുവാക്കൾ അവനെ അപ്പോഴാണ് ശരിക്കും മനസ്സിലാക്കിയത് എന്ന് പറയാം. കാരണം ഇത്രനാളും വളരെ ഗൗരവക്കാരനായ ഒറ്റയാൻ എന്ന് തങ്ങൾ കരുതിയിരുന്ന മനുഷ്യനാണ് തങ്ങളുടെ കൂട്ടത്തിൽ വന്നിരുന്നു ഒരാളും വിശ്വസിക്കാത്ത നുണകൾ തള്ളിമറിച്ചു കേട്ടാൽ ചിരിച്ചുപോകുന്ന കോമാളിത്തരങ്ങൾ പറഞ്ഞു നാട്ടുകാരെ പറ്റിക്കുന്നത്.
അപ്പോഴേക്കും സംഗീതയും അമ്മയും അച്ഛനും മറ്റുള്ളവരും തിരികെയെത്തി. അവനെ കണ്ടതും വണ്ടിയിൽ നിന്ന് ചാടിയിറങ്ങി അവൾ ഓടിവന്ന് വാഹിദിനെ കെട്ടിപ്പിടിച്ചു. സന്തോഷം അടക്കാനാവാതെ കലങ്ങിച്ചുവന്നു കണ്ണുകളിൽ നിന്ന് അറിയാതെ ചുടുജലം പുറത്തേക്ക് ഒഴുകി. അവരുടെ കഥയറിയാവുന്ന അനാമികയും രഞ്ജിനിയും രമ്യയും ജൂലിയും ആ സന്തോഷം നോക്കിനിൽക്കുകയും അവരുടെ കണ്ണുകളും ചെറുതായി ഈറനണിയുകയും ചെയ്തു. ജൂലി എഴുന്നേറ്റ് സംഗീതയുടെ അടുത്തേക്ക് ചെന്ന് അവളുടെ മുതുകിൽ തലോടി. പിന്നെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു സ്വകാര്യമായി പറഞ്ഞു.
"പൊന്നുമോളെ, അങ്ങനെ
💬 Comments
View all comments