0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 108.1K

തന്നെ മനസ്സിലായില്ലേ. അതോണ്ട് മാഷ് അവളെ വായിനോക്കാൻ മിനക്കെടേണ്ട. ഈ പില്ലോ ആണെങ്കിൽ പഞ്ചാരക്ക്‌ പറ്റിയ മൊതലാ."

സാം അനാമികയെ ചൂണ്ടിക്കൊണ്ട് അയാളോട് പറഞ്ഞു. അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി. അനാമിക കാലുയർത്തി സാമിന്റെ കാലിൽ ആഞ്ഞൊരു ചവുട്ട് കൊടുത്തു.

സംഗീതയുടെ മുറി വളരെ മനോഹരമായി തയ്യാറാക്കിയിരുന്നു. പുതിയ കട്ടിൽ അലമാര തുടങ്ങിയ വസ്തുക്കൾ. പുതിയ കിടക്കയും വിരിപ്പും ഒപ്പം നന്നായി അലങ്കരിച്ച മുറി. നഷ്ടപ്പെട്ടുപോയ ജീവിതത്തിലേക്ക് തിരികെ വന്ന, തങ്ങൾക്ക് കൈവിട്ടുപോയ മകളുടെ എന്നോ നഷ്ടപ്പെട്ടു എന്ന് കരുതിയ മകളുടെ കല്യാണഭാഗ്യം അവളുടെ രക്ഷിതാക്കൾ കഴിയുന്നത്ര ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. ജൂലി ബാഗ് തുറന്ന് ഒരു പെട്ടിയെടുത്തു സംഗീതയ്ക്ക് കൊടുത്തു. രമ്യ ഫോണിൽ അതിന്റെ ഫോട്ടോയെടുക്കുന്നത് കണ്ടു രഞ്ജിനി പുഞ്ചിരിച്ചു.

"എന്റേ വകയല്ല, ആ ജാഡ മസിലന്റെ വകയാ. ഗിഫ്റ്റ് വാങ്ങുന്ന കാര്യം എന്നോട് പറഞ്ഞില്ല. ബട്ട് എന്റേവകയും വേറെയുണ്ട്ട്ടാ."

ജൂലി സംഗീതയോട് വാഹിദിനെ സൂചിപ്പിച്ചു പറഞ്ഞു. സംഗീതയുടെ കണ്ണുകൾ വിടർന്നു. അവൾ വേഗം പൊതിഞ്ഞിരുന്ന വർണ്ണക്കടാലസു കീറി പെട്ടിപ്പുറത്തെടുത്തു തുറന്നുനോക്കി. സംഗീതയുടെ മാത്രമല്ല, ജൂലിയുടെയും രഞ്ജിനിയുടെയും രമ്യയുടെയും കണ്ണുകൾ തുറിച്ചുപോയി. സംഗീതയുടെ ബന്ധുക്കളായ സ്ത്രീകളും യുവതികളും കൂട്ടുകാരികളും അതിശയത്തോടെ അതിലേക്ക് അടുത്തു. അധികം വലിപ്പമില്ലാത്ത മനോഹരമായ ഒരു നെക്ലെസ് ആയിരുന്നു അത്. അവൾ അത്ഭുതത്തോടെ വാഹിദിനെ തുറിച്ചുനോക്കി. ജൂലിയുടെ അവസ്ഥയും അതുതന്നെയായിരുന്നു.

"എന്റെ വകയല്ല, എന്റെ ഭാര്യ നൂറയുടെ വകയാണ്."

വാഹിദ് തുരുത്തിപ്പറഞ്ഞു. രമ്യ പുഞ്ചിരിയോടെ അവനെ നോക്കി. ജൂലിയുടെ മുഖം മങ്ങി കണ്ണുകൾ തരിച്ചു.

"ഓഹ്..ബഡായി. ദുബായ്ൽ ഇരിക്കുന്ന അവരെന്തിനാ ഇവൾക്ക് ഗിഫ്റ്റ് കൊടുക്കുന്നത്.

💬 Comments

View all comments