Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
കൈയിൽ പൂത്ത കാശുണ്ടെന്നു ഞങ്ങളനറിയാതിരിക്കാനുള്ള വളഞ്ഞ ബുദ്ധി."
ജൂലി കുശുമ്പോടെ പറഞ്ഞു. രഞ്ജിനിയും രമ്യയും ചിരിച്ചുകൊണ്ട് നിന്നു. വാഹിദ് സ്ത്രീകളുടെ ഇടയിൽ നിന്ന് പതുക്കെ പുറത്തേക്ക് വലിയുകയും പകൽ പതിയെ വികാരം ശമിച്ചു തളർന്ന് പിൻവാങ്ങുകയും രാത്രി കടന്നു വരികയും ചെയ്തു. കല്യാണവീട് തിരക്കിലേക്ക് വഴിമാറി എല്ലാവരും പതുക്കെ ഓരോ ജോലികളിൽ അകപ്പെട്ടു.
(അദ്ധ്യായം 30)
കല്യാണത്തലേന്ന് രാത്രിയുടെ തിരക്കിലേക്ക് എല്ലാവരും പതിയെ വഴിമാറി. സംഗീത അകത്ത് അതിഥികളുടെയും ബന്ധുക്കളുടെയും ഇടയിൽ തിരക്കിലായിരുന്നു. അവൾക്ക് ചുറ്റും ഒരു സ്ത്രീസമൂഹം വട്ടം ചുറ്റിയിരുന്നു ഓരോ വിശേഷങ്ങൾ ചോദിക്കുകയും കേട്ടറിവുകളിൽ നിന്ന് മനസ്സിലാക്കിയ വാഹിദ് എന്ന പയ്യന്റെ വിശേഷങ്ങൾ ചോദിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവർക്ക് ആർക്കും അവളുടെ കഥകൾ അറിയില്ലായിരുന്നു, പക്ഷേ ഭർത്താവ് വഞ്ചിച്ചു എന്നും അവനെ അന്വേഷിച്ചു ബാംഗ്ലൂരിൽ ജോലിക്ക് നിന്ന് ജീവിക്കുകയായിരുന്നു എന്നും മാത്രമേ അറിയുമായിരുന്നുള്ളൂ. അവളെ ഇത്രനാളും സംരക്ഷിച്ചതും ഒടുവിൽ കല്യാണം ശരിയാക്കി തിരികെ കൊണ്ടുവന്നതും അവനാണെന്ന് മാത്രം അവർ അറിഞ്ഞു. സംഗീത അവരുടെ സ്നേഹവും വാത്സല്യവും ഏറ്റുവാങ്ങി അവർക്കിടയിൽ ഒതുങ്ങിയിരുന്നു.
"എടീ, ആ ചേട്ടനെ ഒന്ന് വിളിക്കോ?"
സംഗീതയെ പിന്നിൽ നിന്ന് കുത്തിക്കൊണ്ട് അമ്മു അവളുടെ കാതിൽ ആരും കേൾക്കാതെ ചിണുങ്ങിക്കൊണ്ടിരുന്നു. സംഗീത ബന്ധുക്കളോട് വിശേഷങ്ങൾ പറയുന്ന തിരക്കിലും ആരോടും പറയാതെ എങ്ങോട്ടൊ പോയിട്ട് എല്ലാവരെയും ഒഴിവാക്കിയ സങ്കടങ്ങളും ഒക്കെ കേട്ട് തിരക്കിലായിരുന്നു.
"എന്തോന്നാ അമ്മു. കുറേ നേരമായല്ലോ. ഏത് ചേട്ടനാ?"
അവസാനം സഹികെട്ടു സംഗീത ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു.
"നിന്റെയാ ചേട്ടൻ. ആ സൂപ്പർ ചേട്ടൻ. ഫുഡ് ഒക്കെ കഴിഞ്ഞു മൂപ്പർ ചുമ്മാ
💬 Comments
View all comments