Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
ഇത്തയെയും പോലെ."
സംഗീത മെല്ലെ സ്വയമെന്നോണം പറഞ്ഞു. വാഹിദ് അതുകേട്ട് സന്തോഷിച്ചു. നൂറയെ അവന് അത്രയേറെ ഇഷ്ടമായിരുന്നതുകൊണ്ട് അവളെ കുറിച്ച് നല്ലത് പറയുന്നത് കേട്ടാൽ അവൻ വളരെ സന്തോഷിച്ചിരുന്നു.
"മോനെന്നാ പോയി കിടന്നോളൂ. അമ്മു വഴികാണിച്ചു തരും. മോളെ, നീയൊന്നു നമ്മുടെ വീടുവരെ കൊണ്ടുവിട്ടിട്ട് വായോ. കൂട്ടിന് ആരെയെങ്കിലും കൂടി വിളിച്ചോ."
അമ്മാവൻ അമ്മുവിനോട് പറഞ്ഞു. അവൾ മറുപടി പറയാൻ വായ തുറക്കുന്നതിനു മുമ്പ് സംഗീത ഇടയിൽ കയറി സംസാരിച്ചു.
"ഞാൻ ശംസുനോട് പറഞ്ഞിരുന്നു അമ്മാവാ. അവൻ സമയാകുമ്പോ വിളിച്ചാൽ മതിയെന്നു പറഞ്ഞിട്ടുണ്ട്. അമ്മു ഇവിടെ നിന്നോട്ടെ. എനിക്ക് കൂട്ടുകാരൊക്കെ വന്നതല്ലേ, ആരെങ്കിലുമൊക്കെ വേണ്ടേ."
അവൾ തിടുക്കത്തിൽ പറഞ്ഞു. അമ്മുവിന്റെ മുഖം ഇരുണ്ടു. അമ്മാവൻ എങ്കിൽ കുഴപ്പമില്ലെന്ന ഭാവത്തിൽ ആശ്വസിക്കുന്ന പോലെ തലയാട്ടി.
"ഞാൻ വരുന്നവഴിക്ക് ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു. അങ്ങോട്ട് പോകാൻ ഉദ്ദേശിച്ചതാണ്." വാഹിദ് അവർക്കൊരു ബുദ്ധിമുട്ട് വേണ്ടന്ന് കരുതി പറഞ്ഞു.
"ആൾക്കാർക്ക് എന്തൊക്കെ ഉദ്ദേശങ്ങൾ കാണും. അതൊക്കെ നടക്കാറുണ്ടോ? അതുപോലെ കരുതിയാൽ മതി. മോനിപ്പോ എങ്ങോട്ടും പോവണ്ട, ദാമുവിന്റെ വീട്ടിൽ ഇഷ്ടം പോലെ സൗകര്യമുണ്ട്. അവിടെ പോയി സുഖമായി ഉറങ്ങിയിട്ട് നാളെ ഇങ്ങു പോരൂ."
അച്ഛൻ പറഞ്ഞു. സംഗീത എഴുന്നേറ്റ് ഇപ്പൊ വരാമെന്നും പറഞ്ഞു അകത്തേക്ക് പോയിട്ട് കൈയിൽ ഒരു പൊതിയുമായി വന്നു. അത് വാഹിദിന്റെ കൈയിൽ കൊടുക്കുകയും ചെയ്തു.
"നാളെ ഇതിട്ടാൽ മതി. ഈ മസ്സിലും പെരുപ്പിച്ചു ടീഷർട്ട് ഇട്ടോണ്ട് ഇങ്ങോട്ട് വരണ്ട."
സംഗീത പാക്കറ്റ് അവന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു. അവൻ ചിരിച്ചുകൊണ്ട് അതുവാങ്ങി പോകാൻ വേണ്ടി എഴുന്നേറ്റു. സംഗീത
💬 Comments
View all comments