0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 108.3K

ചേട്ടനെ കിട്ടിയ ആ ചേച്ചിയാണോ അതോ ചേച്ചിയെ കിട്ടിയ ചേട്ടനാണോ ഭാഗ്യമുള്ളത്. എന്തൊരു മാച്ച്..!

"കാര്യമൊക്കെ ശരിതന്നെ. എന്ന് വച്ചു എന്റെ ഇക്കയെ തൊട്ടും തടവിയും ഉള്ള കളിയൊന്നും വേണ്ടന്ന് പറഞ്ഞേക്ക്. വെട്ടുകത്തിയും വാങ്ങി ഞാനങ്ങു വരും പറഞ്ഞേക്കാം."

നൂറ വീണ്ടും ചിരിച്ചു. വാഹിദിന്റെ കൈയിൽ നിന്ന് സംഗീത മൊബൈൽ വാങ്ങി.

"ഹായ് ഇത്താ. സുഖാണോ?

സംഗീത സന്തോഷത്തോടെ നൂറയെ വിഷ് ചെയ്തു. സുഖമാണെന്ന് നൂറ മറുപടി കൊടുത്തു. എന്നിട്ട് സംഗീതയോട് ഗിഫ്റ്റ് കിട്ടിയില്ലേ എന്ന് ചോദിക്കുകയും ചെയ്തു. അവൾ കഴുത്തിലെ ആഭരണം നൂറയ്ക്ക് കാണിച്ചുകൊടുത്തു.

"ഇതേ ഉള്ളൂ? വേറെ ഓർണമെൻറ്സ് ഒന്നും ഇല്ലേ?"

നൂറ കുറച്ച് നിരാശയോടെ ചോദിക്കുന്നത് എല്ലാവരും കേട്ടു.

"ഉണ്ടെന്നേ. ഇതിമതിയെന്ന് തോന്നി. എല്ലാവരും പറഞ്ഞു ഇതാണ് ഭംഗിയെന്ന്."

"നീ അവിടെനിന്ന് ഒന്ന് മാറിനിന്നെ. എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്."

സംഗീത എഴുന്നേറ്റ് ആളൊഴിഞ്ഞ ഭാഗത്തേക്ക് നടന്നു. കുറച്ചുനേരം അവർ സംസാരിക്കുന്നത് മറ്റുള്ളവർ കണ്ടു. സംഗീത തലകുലുക്കുന്നതും സമ്മതം പറയുന്നതും മറ്റും മാത്രം കാണാം. ഒടുവിൽ ഫോണുമായി തിരികെ വന്നു. ഫോൺ വാഹിദിന്റെ കൈയിലേക്ക് കൊടുത്തിട്ട് പഴയ സ്ഥലത്തേക്ക് ഇരുന്നു, അവൾ.

"ഇക്കാ ഇങ്ങോട്ട് വരുന്നില്ലേ. എത്രയായി പറയുവാ. ഒന്ന് വരൂ ന്നെ."

നൂറയുടെ സന്തോഷം പതിയെ തളരുന്നതും മുഖത്ത് വിഷമം കലരുന്നതും എല്ലാവരും കണ്ടു.വഹിദ് പുഞ്ചിരിച്ചുകൊണ്ട് മുഖം കൊണ്ട് ആംഗ്യം കാണിച്ചു വരാമെന്ന് സമ്മതിച്ചു. അവൾ കുറച്ചുനേരം കൂടി സംസാരിച്ചിട്ട് സങ്കടത്തോടെ ഗുഡ്നൈറ്റ് പറഞ്ഞു കോൾ കട്ടുചെയ്തു.

"നല്ലമനുഷ്യർക്ക് നല്ല മനുഷ്യരെ തന്നെ ദൈവം സമ്മാനമായി നൽകും. ഇത്തയ്ക്ക് ചേട്ടനെയും ചേട്ടന്

💬 Comments

View all comments