Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
കിടപ്പിലായിട്ട് നോക്കാൻ പോലും ഒരാളില്ല. ഇനി ചേട്ടനും ജീവിതത്തിൽ സന്തോഷം മാത്രമുള്ള ഒരു ജീവിതം ഉണ്ടാവട്ടെ എന്നേയുള്ളൂ എന്റെയുള്ളിൽ. ചേട്ടന് വേണ്ടിയല്ലാതെ ഞാൻ പ്രാർത്ഥിക്കാറ് പോലുമില്ല."
അവസാന വാക്കുകൾ പറയുമ്പോഴേക്കും സംഗീതയ്ക്ക് തൊണ്ടയിടറി അടക്കിനിർത്താൻ കഴിയാതെ കരഞ്ഞുപോയി. അവരുടെ അടുത്തെത്തിയ അമ്മു അതുകണ്ടതോടെ ഒന്ന് നിശ്ചലയായി നിന്നുപോയി. മനസ്സിൽ കുടുങ്ങിക്കിടന്ന പുരുഷ മോഹം ഒന്ന് കെട്ടടങ്ങി സംഗീതയുടെ മനസ്സിലെ ദൈവത്തെ അവളൊന്നു നോക്കി. എന്തൊരു ലുക്കുള്ള ചെക്കൻ. എന്റെ ദേവീ, കെട്ടുന്നവളുടെ ഭാഗ്യം..!
"താനൊന്നു വായടച്ചേ. എനിക്ക് നിങ്ങടെയൊക്കെ ർത്ഥനയൊക്കെ വേണം. എന്നുവച്ചു ദൈവത്തിന്റെ പുത്രനായിട്ടൊന്നും കണ്ടേക്കല്ലേ ട്ടാ."
വാഹിദ് അവളെ നോക്കി ശാസനാ സ്വരത്തിൽ പറഞ്ഞു. അവളുടെ പിന്നിൽ വന്നുനിൽക്കുന്ന അമ്മുവിനെ നോക്കി ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു. സംഗീതയ്‌ക്കൊപ്പം കണ്ണുനിറഞ്ഞിരുന്ന അമ്മാവനും മിഴികൾ ഒപ്പിയിട്ട് പറഞ്ഞു.
"എന്റെ മോളാ, അമ്മു. കുടുംബത്തിൽ അടുത്ത കെട്ട് നടക്കേണ്ടത് അവളുടെയാ."
അമ്മാവൻ അമ്മുവിനെ വാഹിദിനു പരിചയപ്പെടുത്തി. പെട്ടന്ന് വാഹിദിന്റെ മൈബൈൽ ശബ്ദിച്ചു. നോക്കിയപ്പോൾ നൂറയുടെ വീഡിയോ കോൾ ആയിരുന്നു. വാഹിദ് കോൾ അറ്റന്റ് ചെയ്തു.
"എന്തായി കല്യാണം. അടിപൊളിയല്ലേ കാര്യങ്ങൾ?"
നൂറയുടെ ചോദ്യം അവിടെയുള്ള എലാവരും കേട്ടു. അവൻ വീടും പന്തലും അവൾക്ക് കാണിച്ചുകൊടുത്തു.
"പിന്നല്ലാതെ. ഉഷാർ ഉഷാർ. പെണ്ണ് ഇവിടിരിപ്പുണ്ട്. വാത്സല്യവും കടപ്പാടും നന്ദിയും കൂടിയിട്ട് നിന്റെ കെട്യോന്റെ തലയിലും മുടിയിലും ഒക്കെ തലോടിക്കൊണ്ട് ഇവിടിരിപ്പുണ്ട്."
വാഹിദ് സംഗീതയെ കളിയാക്കൊണ്ട് നൂറയോട് പറഞ്ഞു. അപ്പുറത്തു നൂറ പൊട്ടിച്ചിരിച്ചു. എല്ലാവരും അവളെ കാണുന്ന രീതിയിൽ വാഹിദ് മൊബൈൽ അല്പം അകറ്റിപ്പിടിച്ചു. അമ്മു നൂറയെ കണ്ട് വാപൊളിച്ചുപോയി. സത്യത്തിൽ ഈ
💬 Comments
View all comments