0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 108.3K

അങ്ങിനെ ചെയ്യ്. ദാമു പറഞ്ഞതാ അതിന്റെ ശരി. അവിടെ പോയി കിടന്നോ. കൂടെയുള്ളവരും ഉറങ്ങാറാവുമ്പോ അങ്ങോട്ട് വന്നോട്ടെ. ഞാൻ ആരെയെങ്കിലും കൂടെ വിടാം."

സംഗീതയുടെ അച്ഛൻ പറഞ്ഞു. അതിനിടയിൽ ഒരു മെലിഞ്ഞ മനുഷ്യൻ കൈയിൽ ഒരു കുഞ്ഞിനേയും കൊണ്ട് അങ്ങോട്ട് വന്നു. അമ്മിണിയുടെ ഭർത്താവ് അച്യുതൻ.

"അമ്മിണി ചേച്ചിയുടെ ഭർത്താവാണ്. അടുത്തവീട്ടിലെ."

സംഗീത വാഹിദിനു അയാളെ പരിചയപ്പെടുത്തി. അവളുടെ നോട്ടത്തിൽനിന്ന് ഒരു സന്ദേശം അവന്റെ കണ്ണിലേക്ക് പാഞ്ഞുചെന്നു. കുറച്ചുനേരം അവിടെയിരുന്നിട്ട് കുഞ്ഞു കരയാൻ തുടങ്ങിയപ്പോൾ അയാൾ എഴുന്നേറ്റ് പോയി.

"സംഗീ, നമുക്കൊരിടം വരെ പോയാലോ?"

പെട്ടന്ന് വാഹിദ് എന്തോ ഓർത്തതുപോലെ ചോദിച്ചു. സമയം ഒമ്പതു കഴിഞ്ഞിരുന്ന നേരമായതുകൊണ്ട് അമ്മാവനും അച്ഛനും അമ്പരപ്പോടെ അവനെയും സംഗീതയെയും മാറിമാറി നോക്കി. എന്നിട്ട് പരസ്പരം നോക്കി.

"ഓഹ് അതിനെന്താ. പോയിട്ട് വരാല്ലോ."

സംഗീത വേഗം എഴുന്നേറ്റു പോകാൻ തയ്യാറായി. എങ്ങോട്ടാണെന്നോ എന്തിനാണെന്നോ അവൾ തിരക്കിയില്ല.

"ഈ സമയത്തോ? എങ്ങോട്ടാ മോനെ ഇപ്പൊ ഇവളെയും കൊണ്ട്? ടൗണിലെ റോഡും വഴിയും ഒന്നുമല്ല ഇവിടെ. നാളെ പോയാൽ പോരെ?"

അമ്മാവൻ ഇടപെട്ട് കാര്യം തിരക്കി. വാഹിദ് ഒന്ന് ആലോചനയിൽ മുഴുകി. എന്നിട്ട് മറുപടി പറഞ്ഞു.

"ങാ അതുശരിയാ. ഈ സമയത്ത് നിന്നേം കൊണ്ട് പോകുന്നത് ശരിയല്ല. ആ ഹരിയുടെ വീടുവരെ നിന്നെയും കൊണ്ട് ഒന്ന് പോകാനായിരുന്നു."

അവൻ ആരോടെന്നില്ലാതെ സ്വയം പറയുന്നത് പോലെ പറഞ്ഞു. സംഗീത വീണ്ടും അവിടെ ഇരുന്നു. എന്നിട്ട് വാഹിദിന്റെ കൈകളിൽ കൈകുരുത്തു പിടിച്ചു.

"എന്തിന് ചേട്ടാ.? ഇത്രയൊക്കെ എനിക്ക് വേണ്ടി ചെയ്തു തന്നില്ലേ. ആ നാറി നാട്ടിലേക്ക് വരാറേയില്ലത്രേ. അമ്മ

💬 Comments

View all comments