Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
കുഴപ്പങ്ങൾ ഒന്നും ഇല്ലല്ലോ. നിങ്ങൾക്ക് താളിക്കട്ടിക്കഴിഞ്ഞാൽ പിന്നെ എളുപ്പമല്ലല്ലോ മറ്റൊരു വിവാഹം."
"ഒരു കുഴപ്പവുമില്ല. ചതിക്കല്യാണം ആണെന്ന് മനസ്സിലായപ്പോൾ അവർ നല്ല പിന്തുണ തന്നു. മാത്രമല്ല, ഹരി അമ്പലത്തിൽ പോലും രജിസ്റ്റർ ചെയ്തിട്ടില്ല ന്നെ. അമ്പലത്തിൽ തിലഹോമം,സ്വയംവര പുഷ്പാഞ്ജലി,ഉമ്മാമഹേശ്വര പൂജ എന്നിവ ചെയ്‌താൽ നന്നായിരിക്കുമെന്ന് പറഞ്ഞു. അതിനുള്ള പണവും എന്റെ വിവരങ്ങളും കൊടുത്തു ഞങ്ങൾ മടങ്ങി."
സംഗീത കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞുകൊടുത്തു. ഇടയ്ക്ക് ജനലിലൂടെ നോക്കുന്ന അമ്മുവിനെ നോക്കി അനിഷ്ടത്തോടെ മുഖം തിരിച്ചു.
"കുളിക്കണ്ടേ. എത്ര ദൂരം ബൈക്കിൽ ട്രാവൽ ചെയ്തു വന്നതാണ്. ആകെ ചടച്ചു കോലം കേട്ടിട്ടുണ്ട്. മുടിയുടെ ഭംഗിയൊക്കെ പോയി."
അവൾ സ്നേഹത്തോടെ അവന്റെ മുടിയിൽ വിരലോടിച്ചു. അതും കണ്ടുകൊണ്ട് സംഗീതയുടെ അച്ഛനും അമ്മാവനും അങ്ങോട്ട് വന്നു. അവർ അവരുടെ അടുത്ത് ഇരുന്നു.
"അല്ല സംഗീതാ, ഇതിപ്പോ കാണുമ്പോ നിങ്ങടെ കല്യാണം കഴിഞ്ഞത് പോലെയുണ്ടല്ലോ."
അമ്മാവൻ അവളെ കളിയാക്കി. അവൾക്ക് പക്ഷേ നാണമൊന്നും തോന്നിയില്ല. മാത്രമല്ല കൂടുതൽ സ്വാതന്ത്ര്യത്തോടെ അവന്റെ മുടിയിൽ വിരലിട്ടു ചികഞ്ഞുതുടങ്ങി.
"കോലം കണ്ടില്ലേ. മുടിയൊക്കെ ജടപിടിച്ചു കാണാൻ ആകെ പ്രാന്തനെ പോലെയായി. ബാംഗ്ലൂർ മുതൽ ഇവിടം വരെ ബൈക്കിൽ വന്നതാണെന്നെ. ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ട് പോയി ഉറങ്ങിക്കോന്ന് പറഞ്ഞതാ."
"മോൻ വേണേൽ വീട്ടിലേക്ക് പോയിക്കോട്ടെ. അവിടിപ്പോ ആരും ഇല്ല ല്ലൊ, എല്ലാരും ഇവിടെയല്ലേ. അവിടെ കിടന്നിട്ട് നാളെ ഇങ്ങുവന്നാൽ പോരെ."
അമ്മാവൻ പെട്ടന്ന് പറഞ്ഞു. അത് ശരിയാണല്ലോ എന്ന് സംഗീതയ്ക്കും തോന്നി. അവൾ വാഹിദിന്റെ മുഖത്തേക്ക് നോക്കി. കണ്ണുകൾ ചെറുതായി ചുവന്നിട്ടുണ്ട്. ഉറക്കം വരുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.
"മോനെന്നാ
💬 Comments
View all comments