Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]
ഉയർത്താതെ, അവളുടെ ചെവി അവന്റെ ചുണ്ടിലേക്ക് അടുപ്പിച്ചുപോയി.
"എന്തൊരു കഷ്ട്ടാ. അവരൊക്കെ നമ്മളെത്തന്നെ നോക്കുന്നുണ്ടെന്നേ. നാണം കെട്ട മനുഷ്യൻ."
അവൾ കെറുവിച്ച സ്വരത്തിൽ കൃത്രിമമായ ദേശ്യം നടിച്ചു പതുക്കെ പറഞ്ഞിട്ട് വീണ്ടും നേരത്തെ തന്നെനോക്കി ചിരിച്ച പെൺകുട്ടിയെ ഇടം കണ്ണിട്ട് നോക്കി. അവൾ വാഹിദിനെ ഇടയ്ക്കിടെ വായിനോക്കുന്നത് അപ്പോഴാണ് അവളുടെ ശ്രദ്ധയിൽപെട്ടത്. കൂടെയുള്ളവൻ കട്ടത്താടിയൊക്കെ വച്ച് അത്യാവശ്യം കൊള്ളാവുന്ന ഫ്രീക് പയ്യൻ ആയിട്ടും അവളുടെ നോട്ടം വാഹിദിനെയാണ്.
"ഔ..ഈ ഇക്കാന്റെ ഒരു കാര്യം. എന്റെ പൊന്നല്ലേ, പ്ലീസ്. ആ ഫുഡ് ഒന്ന് കഴിക്കൂ. കാലുപിടിക്കാം ഞാൻ."
അവളുടെ ഇടുപ്പിനുമുകളിൽ ചെറുതായി മടങ്ങിനിന്നിരുന്ന വെളുത്തു പഞ്ഞിപോലുള്ള മാംസംത്തിൽ പെട്ടന്ന് വാഹിദ് ആരും കാണാതെ പിടിച്ചു വലിച്ചപ്പോൾ അവളൊന്നു കുടഞ്ഞുപോയി. അവളുടെ വെപ്രാളവും ദേഷ്യവും കാണുമ്പോൾ വാഹിദിനു ചിരിവരുന്നുണ്ടായിരുന്നു. അവൾ ഭക്ഷണം വാരിവാരി തിന്നാൻ തുടങ്ങി. അവന്റെ കൈ കുറുമ്പുകാണിക്കാതിരിക്കാൻ തിന്നുന്നതിനിടയിൽ ഇടക്കിടക്ക് അവൾ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.
"വാരിത്തരുമെങ്കിൽ അടങ്ങിയൊതുങ്ങി വേഗം കഴിക്കാം. അല്ലെങ്കിൽ ഞാൻ പതുക്കെയേ കഴിക്കൂ. കുരുത്തക്കേട് കാണിക്കുകയും ചെയ്യും."
അവൻ ഭീഷണിപ്പെടുത്തുന്ന പോലെ പറഞ്ഞു. അവൾക്ക് ദേശ്യം വരുമെന്നായിരുന്നു അവൻ കരുതിയിരുന്നത്. ആ പ്രതീക്ഷയിൽ അവളുടെ വാക്കുകൾക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അവൾ ശാന്തയായി, ഒരുവേള നിശ്ചലയായി ബിരിയാണിയിലേക്ക് നോക്കി ഇരുന്നിട്ട് ഭക്ഷണം വാരി അവന്റെ വായിലേക്ക് നീട്ടി. തമാശ പറഞ്ഞതായിരുന്നെങ്കിലും അവൾ ഭക്ഷണം നീട്ടിയപ്പോൾ അതിലൊരു കുളിർമ്മയുള്ള സുഖമുണ്ടായിരുന്നു. അതിനേക്കാൾ കൂടുതൽ സൗന്ദര്യം ആ മനോഹരമായ നീണ്ടുവിടർന്ന മിഴികളിൽ ഊറിക്കൂടിയ കണ്ണുനീരിന്റെ തിളക്കത്തിനുമുണ്ടായിരുന്നു.
"ഹോ, ഇതാണോ വല്യ പൂതി. ഇതൊക്കെയങ്ങു ചോദിച്ചാ പോരെ
💬 Comments
View all comments