Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

(അദ്ധ്യായം 26)
ചെറുതായി മഴ ചാറിതുടങ്ങുയിരുന്നു. കാർമേഘം ആകാശത്തിന്റെ വിശാലതയിൽ പലവഴികളിൽ നിന്ന് സമ്മേളന നഗരിയിലേക്ക് വന്നടിയുന്നത് പോലെ ഒഴുകിവന്നുകൊണ്ടിരുന്നു. നാടും നഗരവും തെരുവോരങ്ങളും ചെറിയ കാളിമയിലേക്ക് വഴിമാറിക്കഴിഞ്ഞു. റോഡും തെരുവോരങ്ങളും നനഞ്ഞു കുതിർന്നു ചാണകവും ചെളിയും കലർന്നു മലീമസമായി മാറിയിട്ടുണ്ട്.
അനവധി തെരുവുകളും വഴികളും പിന്നിട്ട് അപരിചിതമായ വഴികളിലൂടെ ചീറിപ്പാഞ്ഞു മാർക്കറ്റിലെ നാറുന്ന ഇടുങ്ങിയ ഗല്ലിയിൽ ചെന്ന് നിന്നു. വാഹിദും സംഗീതയും വാഹനത്തിൽ നിന്നിറങ്ങി. വാഹിദ് സംഗീതയുടെ കൈയിൽ നിന്ന് തന്റെ മൊബൈൽ വാങ്ങി ലൊക്കേഷൻ പരിശോധിച്ചു. സമീപത്ത് എവിടെയോ തന്നെയാണ് ലൊക്കേഷൻ കാണിക്കുന്നത്. ഓഫീസിൽ നിന്നിറങ്ങി വാൻ പോയ വഴിയിലേക്ക് ചീറിപ്പാഞ്ഞു കൊണ്ടിരുന്നപ്പോൾ അവന്റെ മൊബൈലിലേക്ക് വന്ന സംഗീതയുടെ ലൊക്കേഷൻ ലിങ്ക് ആയിരുന്നു അത്. ലൈവ് ലൊക്കേഷൻ കാണിച്ചിരുന്നത് കൊണ്ട് അത് നോക്കിയായിരുന്നു അവൻ വണ്ടി പായിച്ചത്. അവസാനം വന്ന് നിന്നത് ഈ ഗല്ലിയിലും.
ജൂലി അവന്റെ ശരീരത്തോട് ചേർന്നു നിന്ന് ഭയത്തോടെ ചുറ്റും ഒന്ന് കണ്ണോടിച്ചു. അപരിചിതമായ സ്ഥലം. മഴയും ഇരുണ്ട കാലാവസ്ഥയും മഴനനഞ്ഞു ശരീരം മുഴുവൻ കാണുന്ന തന്റെ നേർത്ത വെളുത്ത ചുരിദാറും. ഒരുപാട് കണ്ണുകൾ തന്റെ എല്ലാം ആർത്തിയോടെ കണ്ടു രസിക്കുമല്ലോ എന്നോർത്തപ്പോൾ അവൾ ചെറിയൊരു കുറ്റബോധത്തോടെ വാഹിദിനെ നോക്കി. അവന്റെ മുഖം വളരെ ഗൗരവ ഭാവത്തിൽ ആയിരുന്നു. ഒരുവേള താൻ തെറിച്ചുപോകുമോ എന്ന് പോലും ഭയന്നിരുന്ന വേഗതയിൽ ഓരോ വാഹനങ്ങളെയും പിന്തള്ളി ഒരു മത്സ്യത്തെ പോലെ വാഹനങ്ങൾക്കിടയിലൂടെ ചീറിപ്പാഞ്ഞു വന്നതിന്റെ എല്ലാ ഭാവങ്ങളും അവന്റെ മുഖത്ത് അവൾ വായിച്ചെടുത്തു. അവൾ വാഹിദിന്റെ കൂടെ പതുക്കെ നനഞ്ഞ വഴിയിലൂടെ നീങ്ങി.
💬 Comments
View all comments