0%

Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 85.7K

കൈയിൽ നിന്ന് രണ്ടെണ്ണം കിട്ടിയാലേ മനസ്സ് നിറയൂ ല്ലേ."

അവൻ അവളുടെ ചന്തിയിൽ പിടിച്ചു ഞെക്കിക്കൊണ്ട് പിറുപിറുത്തു. മണികിലുക്കം പോലെ അവൾ അടക്കിപ്പിടിച്ചു പൊട്ടിച്ചിരിച്ചിട്ട് അവന്റെ ചേർത്തുപിടിക്കലിൽ ഒരു പൂച്ചക്കുഞ്ഞിനെ പോലെ ഒതുങ്ങിക്കൂടി പതുക്കെ കണ്ണുകൾ കൂമ്പിയടഞ്ഞു. നിർവൃതിയോടെ അടങ്ങിയൊതുങ്ങികിടന്ന ജസീനയ്ക്കൊപ്പം വാഹിദും അഗാധമായ ഉറക്കിലേക്ക് വഴുതിവീണു. ഉച്ചയുടെ വന്യമായ വെയിലും കാറ്റിൽ ഒളിച്ചുനിൽക്കുന്ന കുളിരും പതുക്കെ അരങ്ങൊഴിഞ്ഞു കടന്നുപോയി. വൈകുന്നേരത്തിന്റെ സ്വർണ്ണവെയിൽ നാളങ്ങൾ ബാംഗ്ലൂർ നഗരത്തിനു മുകളിലെ നേർത്ത മൂടൽമഞ്ഞിന്റെ പുതപ്പിലേക്ക് കന്യാരക്തത്തിന്റെ കറപുരണ്ടത്പോലെ പതിഞ്ഞുകിടന്നു. സന്ധ്യയോട് അടുത്ത സമയമായപ്പോളാണ് വാഹിദ് ഉറക്കമുണർന്നത്. ജസീനയെ നോക്കിയപ്പോൾ അവൾ കണ്ണുകൾ മലർക്കേ തുറന്ന് പനിനീർ നദിപോലുള്ള വിശാലമായ മിഴികളിലൂടെ അവനെ തന്നെ നോക്കിക്കൊണ്ട് തലയണയിൽ കൈകൾ വച്ചിട്ട് അതിൽ തലവച്ചു ചരിഞ്ഞു കിടക്കുകയാണ്. ഉറക്കച്ചടവിലൂടെ അവളെ തുറിച്ചുനോക്കി ഒന്ന് കോട്ടുവായിട്ടിട്ട് വാഹിദ് മലർന്നു കിടന്നു.

"നിനക്ക് ഉറക്കവും ഇല്ലേ?"

അവൻ കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു. അവൾ അടക്കിചിരിച്ചിട്ട് കൈ ഉയർത്തി അവന്റെ കവിളിൽ പിടിച്ചു വലിച്ചു. അവളെ കുഞ്ഞിനെ കളിപ്പിക്കുന്ന ഭാവത്തോടെ വായ വീർപ്പിച്ചു. അവൾ പിടിവിട്ട് ചൂണ്ടുവിരൽ കൊണ്ട് കവിളിൽ ഒരു കുത്തുകൊടുത്തു. പന്ത് പൊട്ടുന്നത് പോലെ വായിലെ കാറ്റ് പോയി. അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു. എന്നിട്ട് പെട്ടന്നൊരു ആഗ്രഹം മുളച്ചത് പോലെ കുറേക്കൂടി അവനിലേക്ക് അടുത്തിട്ട് വയറിലൂടെ കൈ ചുറ്റി തലയുടെ കീഴിൽ കൈവച്ചു കിടക്കുന്ന വാഹിദിന്റെ കക്ഷത്തിലേക്ക് മുഖം ഒളിപ്പിച്ചു. വിയർപ്പ് മണത്തിനു വാഹിദിന്റെ ഗന്ധമാണെന്ന് അവൾക്ക് തോന്നി. അവനു മനസ്സിലാകാത്ത വിധത്തിൽ ശ്വാസമെടുക്കുന്നത് പോലെ അവൾ ആ ഗന്ധം ഹൃദയത്തിലേക്ക് ആവാഹിച്ചു. സ്നേഹത്തോടെ

💬 Comments

View all comments