0%

Chapter Title : കളിയാട്ടങ്ങൾ 9 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 92.2K

വരാം, എങ്ങോട്ടും മുങ്ങരുത് ട്ടോ."

അവളുടെ വിടർന്ന കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ചുകൊണ്ട് വാഹിദ് അല്പം വൈകാരിക ഭാവത്തിൽ മന്ത്രിച്ചു. അവൾ അതിശയത്തോടെ അവനെ നോക്കി. അമ്പോ, എന്തൊരു മനുഷ്യനാണ്.

ഇത്രേം കിടിലൻ ചുള്ളന്മാരൊക്കെ പെണ്ണുങ്ങളോട് ഇങ്ങനൊക്കെ സംസാരിക്കുമ്പോ. ശോ, ഭയങ്കര സാധനം തന്നെ. വിളിച്ചാൽ ന്തായാലും ചെല്ലണം. കടിച്ചു തിന്ന് തിന്ന് മുറിച്ചുകളയണം ആ തുടയിടുക്കിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കൊച്ചു മൊഞ്ചനെ. അവൾക്ക് പൂറ് തരിച്ചു നീരിളക്കം തുടങ്ങി.

"ഒന്ന് പോ മനുഷ്യാ. മനുഷ്യനെ വല്ലാണ്ടാക്കാതെ. പോയി വന്ന കാര്യം സാധിക്കാൻ നോക്ക്."

അവളുടെ ശബ്ദം അല്പം പതറി ശബ്ദം ചിലമ്പിച്ചു. വാഹിദ് മനോഹരമായൊരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചിട്ട് പുറത്തേക്കിറങ്ങി കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി മുകളിലേക്കുള്ള പടവുകൾ കയറി.

മൂന്നാം നിലയിലെ അറുപത്തി ഒമ്പതാം നമ്പർ മുറിയിൽ ചെന്നു വാതിലിൽ തട്ടി. അല്പസമയം കാത്ത് നിന്നപ്പോൾ ഒരു യുവതി വന്നു വാതിൽ തുറന്നു.

"നിങ്ങൾ.. നിങ്ങൾ വാഹിദല്ലേ.?"

അവൾ അവനെ കണ്ട് അത്ഭുതം കലർന്ന സ്വരത്തിൽ ചോദിച്ചു. വാഹിദ് അവളെയും തുറിച്ചു നോക്കി. മുഖത്ത് വിഷാദം നിഴലിച്ചു കിടക്കുന്ന മുപ്പത് വയസ്സ് തോന്നിപ്പിക്കുന്ന സുന്ദരിയായൊരു യുവതി.

തികഞ്ഞ ശരീര മുഴുപ്പും ഉയരവും. തലയിൽ താങ്ങാവുന്നതിലും കൂടുതൽ മുടിയുള്ളത് പോലെ തഴച്ചു വളർന്ന് നീണ്ട കറുത്ത മുടി മുന്നിലേക്ക് ഒതുക്കി ഇടതു വശത്തെ കൂർത്ത മുലയിൽ ചാരി വച്ചിരിക്കുന്നു.

താൻ ഇവളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഓർമ്മകളിൽ തിരയാൻ ശ്രമിച്ചു. എവിടെയാണ് ഈ പെണ്ണിനെ താൻ കണ്ടത്..?

"അതേ. എനിക്ക് ആളെ മനസ്സിലായില്ല. ടോമി ഇല്ലേ ഇവിടെ?"

💬 Comments

View all comments