0%

Chapter Title : കളിയാട്ടങ്ങൾ 9 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 62569

വാഹിദ് തന്റെ ശങ്ക അവളെ അറിയിച്ചു. അവൾ ദുഃഖമോ സന്തോഷമോ വെറുപ്പോ എന്ന് വ്യക്തമാകാത്ത ഭാവത്തിൽ അവനെ നോക്കിക്കൊണ്ട് നിന്നു.

"ഞാൻ ആ തട്ടുകട നടത്തുന്ന ആളുടെ ഭാര്യയാണ്. നിങ്ങൾ എന്നും വൈകിട്ട് അവിടെ വന്നു ചായ കുടിച്ചിരുന്നു. എന്നെ വല്ലപ്പോഴും കണ്ടിട്ടും ഉണ്ടായിരുന്നു."

അതേ അവളാണല്ലോ ഇത്. അവളെന്താ ഇവിടെ? ഇനി തനിക്ക് മുറി മാറിപ്പോയിരിക്കുമോ? അതല്ല ഇവളാണോ ഇനി ടോമിക്ക് പെൺകുട്ടികളെ എത്തിച്ചു കൊടുക്കുന്നത്. വാഹിദിന്റെ തലച്ചോറിലൂടെ ചിന്തകൾ ഓടിപ്പാഞ്ഞു.

"നിങ്ങളെന്താ ഇവിടെ? ഇത് ടോമിയുടെ വീടല്ലേ. നിങ്ങൾ..?

വാഹിദ് സംശയത്തോടെ അവളെനോക്കിക്കൊണ്ട് നെറ്റി ചുളിച്ചു. അവളുടെ മുഖത്ത് സങ്കടം നിഴലിക്കുന്നതും ചുണ്ടിൽ ഒരു പുച്ഛം തെളിഞ്ഞുവരുന്നതും വാഹിദ് കണ്ടു. ഒന്നും മറുപടി പറയാതെ അകത്തേക്ക് കയറി വാതിൽ അടക്കാതെ നിന്നു.

തന്നെ അകത്തേക്ക് ക്ഷണിക്കുകയാണെന്ന് അവന് മനസ്സിലായി. വാഹിദ് അകത്തേക്ക് കയറി രണ്ടു കൈകൊണ്ടും അവളുടെ മുതുകിൽ പിടിച്ചു.

"നിങ്ങൾ എങ്ങിനെ ഇവിടെ വന്നെന്ന് എനിക്ക് അറിയില്ല. എന്തിന് ടോമിയുടെ അടുത്ത് വന്നെന്നും എനിക്ക് അറിഞ്ഞൂടാ. ഞാനൊരു വല്ലാത്ത സാഹചര്യത്തിലാണ്. ടോമിയെ കണ്ടേ പറ്റൂ."

വാഹിദ് വെപ്രാളത്തോടെ പറഞ്ഞു. അവൾ ഞെട്ടലോടെ പിന്നിലേക്ക് നീങ്ങാൻ ശ്രമിച്ചെങ്കിലും അവന്റെ കരുത്തിൽ നിന്ന് അനങ്ങാൻ കഴിഞ്ഞില്ല. വാഹിദ് തുടർന്നു ;

"എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു കുട്ടിയെ ടോമിയുടെ ആളുകൾ പിടിച്ചു കൊണ്ട് പോയിട്ടുണ്ട്. ഈ കെട്ടിടത്തിലാണ് അവൾ എത്തിയിരിക്കുന്നത്. ഇതിൽ എവിടെയോ അവളുണ്ട്. പ്ലീസ് എന്നെ സഹായിക്കണം."

"ജൂലിയുടെ കാര്യം ആയിരിക്കും അല്ലേ, ടോമി എന്നോട് പറഞ്ഞിരുന്നു അവളെ അവർ കടത്താൻ പോകുവാണെന്ന്.

💬 Comments

View all comments