Chapter Title : കളിയാട്ടങ്ങൾ 9 [ലസ്റ്റർ]
ടോമി ഇപ്പൊ അതിനൊന്നും പോകാറില്ല. എഴുന്നേറ്റ് നടക്കാൻ പോലും സാധിക്കില്ല, എന്നിട്ടല്ലേ പെണ്ണ് കടത്തും കൂട്ടിക്കൊടുപ്പും."
അവൾ പുച്ഛത്തോടെ പറഞ്ഞു. ജൂലിയുടെ പേര് കേട്ടതും വാഹിദ് ഞെട്ടി. അപ്പൊ ഇവൾക്ക് കാര്യങ്ങൾ അറിയാം. ജൂലിയെ ഇവളും കൂടെ അറിഞ്ഞോണ്ടാണ് പിടിച്ചുകൊണ്ട് വന്നിരിക്കുന്നത്.
"ടോമി ഇപ്പൊ എവിടെയാണ്? അവളെ എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്? എന്റെ ഫ്രണ്ടാണ് അവൾ, എന്റെ കൂടെ ജോലി ചെയ്യുന്നവളാണ്. എനിക്കവളെ തിരികെ കിട്ടണം."
വാഹിദിന്റെ സ്വരം കനത്തു. അവന്റെ മുഖത്തെ രൂക്ഷമായ ഭാവം അവളെ ഒന്ന് ഭയപ്പെടുത്തി. അവൾ അവന്റെ കൈ ബലമായി പിടിച്ചുമാറ്റി അല്പം പിന്നിലേക്ക് മാറി നിന്നു.
"ടോമിക്ക് മനസ്സറിഞ്ഞു കൂടെ കിടന്ന് എന്നെ അല്പമെങ്കിലും തൃപ്തിപ്പെടുത്താൻ പോലും കഴിയുന്നില്ല. അവന്റെ ആരോഗ്യമുള്ള സമയത്ത് ഞാനവന്റെ പ്രേമ കെണിയിൽ പെട്ടുപോയി.
ഭർത്താവിനെ പോലും ധിക്കരിച്ചു അങ്ങേര് കടയിൽ ഉള്ളപ്പോൾ കൂടി ഷോപ്പിന്റെ പിന്നിലെ ഇരുട്ടിൽ വച്ചുപോലും അവന്റെ കാമത്തിന് ഞാൻ നിന്നുകൊടുത്തു. ആ വകയിൽ അവന്റെ ഒരു കുഞ്ഞിനേയും കിട്ടി.
എന്നിട്ട് ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ പുഴുത്ത പട്ടിയെ പോലെ ഭീഷണിപ്പെടുത്തി ആട്ടിയകറ്റി.എന്നിട്ടിപ്പൊ എഴുന്നേറ്റ് നിൽക്കാൻ പോലും വയ്യാതായപ്പോൾ ടോമിക്ക് എന്നെ വേണം, എന്നെ സ്നേഹിക്കണം.
പിന്നെയല്ലേ കണ്ണിൽ കണ്ട പെണ്ണുങ്ങളെയൊക്കെ പിടിച്ചോണ്ട് വന്ന് കളിക്കാൻ പോകുന്നത്. ടോമിയല്ല ഇതിന്റെ പിന്നിൽ, ഹരിയാണ്."
അവളുടെ ഓർമ്മകളിലേക്ക് ദുഖത്തിന്റെ മഴക്കാലം ഉരുണ്ടുകൂടി. വലിയ കണ്ണുകളിൽ ചക്രവാളത്തിൽ എന്ന പോലെ ഇരുളിമ അടിഞ്ഞുകൂടി നനവ് പടർന്നു.
"എനിക്ക് വേറെ വഴിയില്ലായിരുന്നു. ഞാൻ അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അവന്റെ കത്തിമുനയിൽ ഞാൻ തീരുമായിരുന്നു."
വാഹിദ് അവളുടെ ദുഃഖഭാവം
💬 Comments
View all comments