Chapter Title : കള്ളനും കാമിനിമാരും 5 [Prince]
കിട്ടുന്നതിൽ ഒരു വിഹിതം അർഹതയുള്ള പാവങ്ങൾക്ക് കൊടുക്കുക
എന്നതായിരുന്നു. മിക്കവാറും മണി ഓർഡർ വഴിയാണ് പണം അയയ്ക്കലെങ്കിലും ചുരുക്കം സമയങ്ങളിൽ നേരിട്ടും പണം എത്തിക്കാറുണ്ട്. അങ്ങിനെ പണസഹായം നൽകുന്ന ഒരിടത്തെ ഇരുപതാമത്തെ വാർഷീക ആഘോഷത്തിന്റെ സമാപന പരിപാടിയിലേക്ക് രവിക്കും ക്ഷണം ലഭിച്ചു. പരിപാടി ദിവസം പ്രസ്തുത സ്ഥലത്തേക്ക് അതിരാവിലെ വണ്ടിപിടിച്ചു രവി.
ടൗണിൽനിന്നും അധികം ദൂരെയല്ലാത്ത ആ മന്ദിരത്തിൽ രവി എത്തി. ചുറ്റും തോരണങ്ങളാൽ അലങ്കരിച്ച ചെറുകെട്ടിടത്തിൽ ആഘോഷത്തിന്റെ ഒരുക്കം തകൃതിയായി നടക്കുന്നു. കുട്ടികളും പ്രായമായവരും കൈ-മെയ് മറന്ന് പല ജോലികളിൽ വ്യാപൃതർ.
രവി നേരേ അഡ്മിനിസ്ട്രേഷൻ ഓഫിസ്സിലേക്ക് നടന്ന് ഭരണനിർവഹണം നടത്തുന്ന പൊന്നമ്മയെ കണ്ടു.
"വരണം... വരണം...."
പൊന്നമ്മ കൈകൂപ്പി രവിയെ സ്വീകരിച്ചു. രവിയും കൈകൂപ്പി പ്രത്യഭിവാദം ചെയ്തു.
പൊന്നമ്മക്ക് നമ്മുടെ സിനിമാ നടി പൊന്നമ്മയുടെ ഒരു വിദൂര ഛായയുണ്ട്. നിറത്തിന്റെ കാര്യത്തിൽ
ഇവരാണ് മുന്നിൽ. പ്രായം അമ്പതിനോട് അടുത്ത് കാണും. പക്ഷെ നാൽപ്പതിന്റെ ചുറുചുറുക്കും ഭംഗിയും.
ഇരുപത് വർഷങ്ങളായി അവർ നടത്തുന്ന അഗതിമന്ദിരത്തിൽ മുപ്പതോളം കുട്ടികളും ഇരുപതോളം അമ്മമാരും രണ്ട് ആയമാരും ഇപ്പോൾ ഉണ്ട്. കക്ഷിയെ പരിചയപ്പെട്ടത് ഒരിക്കൽ നടന്ന മോഷണ ശ്രമത്തിന്റെ ഇടയ്ക്കായിരുന്നു.
അന്ന് കോട്ടയത്തിന്റെ കിഴക്കേ പ്രദേശത്ത് ഒരു വീട് നോട്ടമിട്ട് പതിവുപോലെ ഒരു സിനിമയ്ക്ക്
പോയി. സിനിമ കഴിഞ്ഞ്, നോട്ടമിട്ട വീട്ടിലേക്ക് ഇരുട്ടിന്റെ മറപിടിച്ച് നടന്ന് പോകുമ്പോൾ കുറച്ച് ഇപ്പുറത്തുള്ള വീട്ടിൽനിന്നും ഒരു സ്ത്രീയുടെ കരച്ചിൽ. രവി അരികിലെ വള്ളിപ്പടർപ്പിൽ മറഞ്ഞുനിന്ന് കരച്ചിലിന്റെ ഉടമയെ വീടിന്റെ ഉള്ളിൽ തിരഞ്ഞു. ഒന്നും കാണാൻ കഴിയാത്തതുകൊണ്ട് ശബ്ദമുണ്ടാക്കാതെ വീടിന്റെ അരികിലേക്ക് പ്രവേശിച്ച് അകത്ത്
💬 Comments
View all comments