0%

Chapter Title : കള്ളനും കാമിനിമാരും 5 [Prince]

Author : prince Read All Parts 17.5K

കണ്ണാൽ പരതി.

"നീ കുറേ നാളായി എന്നെ പറഞ്ഞ് പറ്റിക്കുന്നു... ഇനി കാക്കാൻ എനിക്ക് വയ്യ.. നിന്റെ തീരുമാനം ഇന്നെനിക്ക് അറിയണം.." ഒരു പുരുഷന്റെ കുഴഞ്ഞ ശബ്ദം.
"ചേട്ടായി എന്നെ തെറ്റായി കാണരുത്... ഞാൻ ഒരു പാവമാ..." ഒരു സ്ത്രീയുടെ തേങ്ങൽ..

അത്‌ കേവലം കരച്ചിൽ ആയിരുന്നില്ല മറിച്ച് കേഴൽ ആയിരുന്നു. രവി ജനലിലൂടെ നോക്കിയപ്പോൾ മെലിഞ്ഞുണങ്ങിയ ഒരുവന്റെ കാല് പിടിച്ച് നിലത്തിരിക്കുന്ന ഒരു സ്ത്രീ. അയാൾ അവളുടെ മുടി ചുരുട്ടിപ്പിടിച്ചിട്ടുണ്ട്.

"നിന്നെ രുചിക്കാനാണ് ഇവിടെ വരുത്തിച്ചത്.. കുറേ കാലമായുള്ള എന്റെ ആഗ്രഹം... വീട്ടിൽ ആരും ഇല്ലാത്ത ദിവസം നിന്നോട് വരാൻ പറഞ്ഞത് നിന്നെ അനുഭവിക്കാനാണ്... കേട്ടോടീ പന്ന പൊലയാടി..." അയാൾ ആക്രോശിച്ചു.

"ഞാൻ കാലുപിടിക്കാം.. എന്നെ വെറുതെ വിട്...." സ്ത്രീ വീണ്ടും കേണു.
"ദേ... അവസാനമായി ഒരു കാര്യം പറഞ്ഞേക്കാം.... ഞാൻ തിരികെ വരുമ്പോഴേക്കും നല്ല കുട്ടിയായി എനിക്ക് വഴങ്ങണം... മറിച്ചെങ്കിൽ നിന്നെ ഞാൻ തീർക്കും... ഈ രാത്രിയിൽ..."
അതും പറഞ്ഞ് ശരം കണക്കെ അയാൾ പുറത്തേക്ക് പാഞ്ഞു.

എന്തിനായിരിക്കും ഈ പാതിരാത്രിയിൽ അയാൾ പുറത്തേക്ക് പോയത്? തിരികെ വന്നാൽ ഇയാൾ ആ സ്ത്രീയെ കീഴ്പ്പെടുത്തി ഉപയോഗിക്കും. അവരുടെ താല്പര്യമില്ലായ്മ വാക്കുകളിൽ സ്പഷ്ടം. ഇവരെ രക്ഷിക്കണോ? അഥവാ രക്ഷിക്കുക എന്ന് വച്ചാൽ ഇവരെ ഇവിടെനിന്നും കൂട്ടികൊണ്ട് പോരണം. ഇവർ വരുമോ? ഇനി വരാൻ താല്പര്യം പ്രകടിപ്പിച്ചാൽ തന്റെ കൊച്ചുമുറിയിൽ സുരക്ഷയാക്കാം.

രവി ഒന്നുകൂടി അവരെ നോക്കി. ഈശ്വരാ...!! ഇപ്രാവശ്യം രവി ഞെട്ടിത്തരിച്ചു. കാരണം കൈയ്യിൽ ഒരു സാരിയുമായി അരികിലെ മേശ വലിക്കുന്ന കാഴ്ചയാണ് രവി കണ്ടത്.

💬 Comments

View all comments