Chapter Title : കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]
ഓര്‍ത്തു. അവള്‍ നല്ല ധൈര്യമുള്ള കൂട്ടത്തിലാണ്. അവള് പറഞ്ഞതിലും കാര്യമുണ്ട്. തന്റെ മനസ് വല്ലാതെ താഴോട്ട് പോയിരിക്കുന്നു. അങ്ങനെ പിറ്റേദിവസം ജയയും ഭാരതിയും തന്റെ ഡിസയര്‍ കാറുമായി മുള്ളന്‍കൊല്ലിയിലേക്ക് പോയി. ജയ ഉണ്ടാക്കി വെച്ച ഭക്ഷണം എടുത്ത് മാധവന്‍ കഴിച്ചു. ഉച്ചയോടെ മാധവന്‍ ജയയെ വിളിച്ചു. അവര്‍ വൈദ്യരെ കണ്ടു തിരിച്ചുവരാന്‍ പോവുകയാണെന്ന് പറഞ്ഞു. മാധവന്‍ ഫോണ്‍ കട്ടുചെയ്തു. ടീവി ഓണ്‍ ചെയ്തു. കോവിഡ് ഇന്ത്യയില്‍ പടര്‍ന്ന് പിടിക്കുന്നു. സമയം നീങ്ങി. ടീവി ഓഫ് ചെയ്ത് പുറത്തിറങ്ങിയപ്പോള്‍ നേരം പോയത് മാധവന്‍ അറിഞ്ഞില്ല. സമയം രാത്രി ഏഴാവുന്നു. വേഗം ഫോണെടുത്ത് ജയയെ വിളിച്ചു. ഫോണ്‍ എടുക്കുന്നില്ല. രണ്ട് മൂന്ന് തവണ വിളിച്ചു. അവള്‍ എടുത്തില്ല. എട്ടുമണിയാവാന്‍ നേരത്ത് ഫോണെടുത്തു.
മാധവന്‍: ഹലോ..?
ആള്‍: ഹലോ..
ഞെട്ടലോടെ മാധവന്‍: ഹലോ നിങ്ങള് ആരാ..?
ആള്‍: ഞാന്‍ കല്‍പ്പറ്റയിലെ ഒരു ഹോസ്പിറ്റലിലെ ഡോക്ടറാ
മാധവന്‍: ഡോക്ടറോ..? ജയയേ ആണല്ലോ വിളിച്ചത്
ഡോക്ടര്‍: ഹോ നിങ്ങളെ വൈഫാണോ ജയ. പ്രായമുള്ള സ്ത്രീയാണോ അതോ, മറ്റേ സ്ത്രീയോ..?
മാധവന്‍: പ്രായമുള്ള സ്ത്രീ എന്റെ പെങ്ങളാ, മറ്റേത് എന്റെ ഭാര്യയും
ഡോക്ടര്‍: എന്നാല്‍ നിങ്ങള്‍ ഒന്നിവിടം വരെ വരണം. ഒരു അത്യാവശ്യകാര്യമുണ്ട്.
മാധവന്‍: എന്താ കാര്യം.?
ഡോക്ടര്‍: വന്നിട്ട് പറയാം. ഉടനെ വരൂ.
മാധവന്‍ ഒരു ടാക്‌സി വിളിച്ചു കല്‍പ്പറ്റയിലേക്ക് പുറപ്പെട്ടു. അവിടെയെത്തി ജയയുടെ ഫോണിലേക്ക് വിളിച്ചു. ആ ഡോക്ടറെ കണ്ടു.
ഡോക്ടര്‍: നോക്കൂ നിങ്ങളുടെ ഭാര്യയും സഹോദരിയും സഞ്ചരിച്ചിരുന്ന കാറ് ആക്‌സിഡന്റില്‍ പെട്ടു.
ഇതുകേട്ടു ഞെട്ടുന്ന മാധവന്‍.
ഡോക്ടര്‍: എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. പൊന്തക്കാട്ടിലേക്ക് കാറ് ചെന്നു വീണു. ദേ കണ്ടില്ലേ..?
എന്നു പറഞ്ഞു തന്റെ കയ്യിലെ ഫോണിലെ ഫോട്ടോ കാണിച്ചുകൊടുക്കുന്ന ഡോക്ടര്‍. അത് കണ്ടു ഞെട്ടുന്ന മാധവന്‍. തന്റെ കാര്‍ ഇടിച്ച് ചതഞ്ഞിരിക്കുന്നു. ആ കാറ്
💬 Comments
View all comments