Chapter Title : കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]
കൊണ്ട് ഇനി പ്രയോജനവുമില്ലാത്ത രീതിയില്‍. ഇത്രയും കാലം സഞ്ചരിച്ച കാറിന്റെ അവസ്ഥയില്‍ അയാള്‍ക്ക് വിഷമം ഉണ്ടായി.
ഡോക്ടര്‍: പിന്നെ മറ്റൊരു പ്രധാന കാര്യം.
സംശയത്തോടെ ഡോക്ടറെ നോക്കുന്ന മാധവനോട് ഡോക്ടര്‍: നിങ്ങളെ ഭാര്യയും സഹോദരിയും ജീവിച്ചിരിപ്പില്ല.
ഇതുകേട്ട മാധവന് ഇടിമിന്നലേറ്റ പോലെയായി. ഡോക്ടര്‍ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു. അതൊന്നും അയാള്‍ ശ്രദ്ധിച്ചില്ല. ഒന്നാലോചിച്ച ശേഷം വേഗം മാധവന്‍ സുരേഷിനെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ സുരേഷ് വന്നു അവരുടെ ഡെഡ് ബോഡി നാട്ടിലേക്ക് കൊണ്ടുവന്നു. അഷിത
വന്നുകണ്ടുപോയി. എല്ലാ ചടങ്ങുകളും കഴിഞ്ഞു. ഷൈനി വീണ്ടും മാധവന്റെ വീട്ടില്‍ താമസമാക്കി. മാധവന് ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു. ഭക്ഷണത്തോട് അയാള്‍ അതൃപ്തി പ്രകടിപ്പിച്ചു. മദ്യപാദനവും തുടങ്ങി. മാധവന്റെ കാര്യങ്ങള്‍ ഷൈനി നോക്കിനടത്തിപോന്നു. ഓണ്‍ലൈന്‍ ക്ലാസും വീട്ടിലെ താമസവുമായി ഷൈനി ആ വീട്ടില്‍ മാധവന് ആശ്വാസമായി കഴിഞ്ഞുകൂടി. അങ്ങനെ കോവിഡിന് മരുന്ന് റഷ്യ കണ്ടുപിടിച്ചു. മറ്റു രാജ്യങ്ങളും അതിനു പിന്നാലെ കണ്ടുപിടിക്കയുണ്ടായി. സമൂഹം പഴയരീതിയില്‍ ആയി തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു ആ കാലം. മാധവന്‍ കമ്പനി കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്തു. അവിടെ ജോലി തുടങ്ങി. മാരുതിയുടെ ഒരു വേഗ്നര്‍ കാര്‍ വാങ്ങിയിരുന്നു. അയാളെ ആകെയുള്ള ആശ്വാസം ആ കമ്പനിയില്‍ പോയിരിക്കുന്നതായിരുന്നു. അങ്ങനെ കാലങ്ങള്‍ കടന്നുപോയി. മരുന്ന് കണ്ടുപിടിച്ചതുകൊണ്ട് കോവിഡും പോയി.
ഈ സമയം അഷിതയുടെ വീട്ടില്‍ ഒരാള്‍ വന്നു. വിജയന്റെ കൂടെ വന്നയാള്‍ ബ്രോക്കര്‍ നാണുപിള്ളയായിരുന്നു.
നാണുപിള്ള: എന്റെ വിജയന്‍ നായരെ, അഞ്ചുവര്‍ഷവും പത്തുവര്‍ഷവും ജീവിച്ച് ഡൈവോഴ്‌സായ പെണ്ണുങ്ങളുടെ കല്ല്യാണം ഞാന്‍ നടത്തീട്ട്ണ്ട്.
വിജയന്‍: അതൊക്കെ ശരിയാ. ഇതിപ്പൊ എന്റെ മോളെ അവസ്ഥ പിള്ളയ്ക്ക് അറിയാലോ..?
നാണുപിള്ള: ന്റെ നായരെ കെട്ടിയവന്റെ കൂടെ രണ്ട് മാസം കഴിഞ്ഞത് ഒന്നും പ്രശ്‌നമല്ല രണ്ടാം കെട്ടുക്കാര്‍ക്ക്. മോളെ ഞാന്‍ ഒന്ന് കാണട്ടെ.
വിജയന്‍: മോളെ അഷിതേ..?
അവിടേക്ക് വരുന്ന അഷിതയും വിമലയും.
💬 Comments
View all comments