Chapter Title : കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]
ചുരിദാറിട്ട് വന്ന് നില്‍ക്കുന്ന അഷിതയെ അടിമുടിനോക്കി നാണുപിള്ള: ഇതാണോ മോള്. രണ്ടാം കെട്ടകാര് മാത്രമല്ല, ഒന്നാംകെട്ടുകാര്‍ക്ക് വേണെങ്കിലും ഇവളെ കെട്ടാം
ഇതുകേട്ട് ഇഷ്ടമില്ലാതെ അവിടെ നിന്ന് പോവുന്ന അഷിത.
നാണുപിള്ളയെ പറഞ്ഞുവിട്ട് വിജയന്‍ അഷിതയുടെ അടുത്തേക്ക് ചെന്നു.
വിജയന്‍: മോളെ, മോള്‍ക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ഇനി വരുന്ന കല്ല്യാണത്തിന് സമ്മതിക്കണം.
വിഷമത്തോടെ അഷിത: ഞാനിവിടെ നില്‍ക്കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണോ..?
വിമല: മോളെ, നിന്റെ കല്ല്യാണം കഴിഞ്ഞാലേ ജിഷിതയുടെ കാര്യം നടക്കൂ.
അഷിത: ഞാന്‍ കെട്ടിയില്ലാന്ന വിചാരിച്ച് അവള് ഇവിടെ നിന്നുപോവില്ല.
വിജയന്‍: മോളെ, മൂത്തവള്‍ ഇതുപോലെ വീട്ടില്‍ നില്‍ക്കുമ്പോള്‍ ഇളയവളെ കെട്ടിച്ചുവിടുന്നത് ശരിയല്ല. മോള് ഇതിന് സമ്മതിക്കണം. അച്ഛന്‍ മോളുടെ കാല് പിടിക്കാം.
എന്നു പറഞ്ഞു കാലുപിടിക്കുന്ന വിജയനെ തടഞ്ഞു അഷിത വിവാഹത്തിന് മനസില്ലാമനസോടെ സമ്മതിക്കുന്നു. അങ്ങനെ അഷിതയെ കാണാന്‍ ഒരു രണ്ടാംകെട്ടുകാരന്‍ വരുന്നു. കറുത്ത് തടിച്ച ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍. രണ്ട് വര്‍ഷം ഭാര്യയുമായി ജീവിച്ച് വേര്‍പിരിഞ്ഞതാണ്. കുട്ടികളില്ല. അഷിതയ്ക്ക് ഒട്ടുംതന്നെ ഇഷ്ടമില്ലായിരുന്നു. അവളുടെ മനസ് മറ്റൊന്ന് കീഴടക്കിയിരുന്നു. അങ്ങനെ അവരുടെ കല്ല്യാണം ഏതാണ്ട് ഉറപ്പിച്ചു. അടുത്ത ഞായറാഴ്ച കുറച്ച് പേര്‍ അഷിതയുടെ വീട്ടിലേക്ക് വരും. അഷിത ഓരോന്ന് ചിന്തിച്ചു കൂട്ടി. അഷിത മുറിയില്‍ കയറി വാതിലടയ്ച്ചു. അവള്‍ ഫോണ്‍ എടുത്ത് ഡയല്‍ ചെയ്തു.
കമ്പനിയിലിരിക്കുന്ന മാധവന്‍. അയാളുടെ ഫോണ്‍ റിംഗ് ചെയ്യുന്നു. ഫോണിന്റെ ഡിസ്പ്ലയില്‍ കണ്ട നമ്പര്‍ കണ്ട് ഞെട്ടലോടെ ഫോണെടുത്ത് ചെവിയില്‍ വെച്ചുകൊണ്ട് മാധവന്‍: മോളെ അഷിതേ..
അഷിത: അമ്മാവാ..
അവള്‍ കരയാന്‍ തുടങ്ങി.
മാധവന്‍: എന്ത് പറ്റി മോളെ..?
അഷിത: അമ്മാവന്‍ എത്രയായിട്ടും എന്നെ ഒന്ന് കാണാന്‍ പോലും വന്നില്ലല്ലോ..?
വിക്കിക്കൊണ്ട് മാധവന്‍: മോളെ അത് പിന്നെ.. ഞാന്‍..
അഷിത: എന്നെ മറന്നോ..?
മാധവന്‍: അല്ല മോളെ. മറന്നതുകൊണ്ടല്ല. നിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാന്‍ എനിക്ക് ആവതില്ലാത്തതുകൊണ്ടാ..
💬 Comments
View all comments