Chapter Title : കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]
അവളില്‍ മൂകതയും ഒറ്റപ്പെടലും തളംകെട്ടി. കാര്യം അറിഞ്ഞതിന് ശേഷം മാധവന്‍ അഷിതയെ കാണാന്‍ ആ വീട്ടിലേക്ക് കയറിയില്ല. ഒന്ന് രണ്ട് ആഴ്ചക്ക് ശേഷം വിജയന്‍ വന്ന് അഷിതയെ കൂട്ടികൊണ്ടുപോയി. അഷിതയുടെ വിഷമം കാണാനുള്ള മനസ് മാധവനില്ലായിരുന്നു. അതുകൊണ്ട് തന്നെ അയാള്‍ അങ്ങോട്ട് പോയില്ല. മാധവന്റെ മനസും ഒറ്റപ്പെട്ടു തന്നെയായിരുന്നു. തന്റെ മകള്‍ ഗായത്രിയെ അവന്‍ കളിച്ച ദേഷ്യം ഉണ്ടെങ്കില്‍ അഷിതയ്ക്ക് തന്റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടത് ഓര്‍ത്ത് അയാള്‍ക്ക് വിഷമം വന്നു. ജൂണ്‍ മാസത്തോടു കൂടി കമ്പനി തുറന്നു. പക്ഷെ, പണിക്കാരാരും വന്നില്ല. രണ്ടരമാസത്തോളം പൂട്ടിയിട്ടിരുന്ന കമ്പനിയില്‍ മാധവന്‍ പോയി ഇരുന്നു. ഏകനായി. കഴിഞ്ഞ കാലങ്ങള്‍ അയാള്‍ അയവിറക്കി. അഷിതയെ കണ്ട നാള്‍ മുതല്‍ തന്റെ ജീവിതത്തില്‍ എത്രയോ പെണ്ണുങ്ങള്‍ കയറിയിറങ്ങി. രേണുക, വിമല, ശ്യാമ. പക്ഷെ ഇവര്‍ക്കാര്‍ക്കും തന്നോട് സ്‌നേഹമില്ലായിരുന്നു. അഷിത മാത്രമേ തന്നെ സ്‌നേഹിച്ചുള്ളൂ. അവള്‍ക്ക് ഈ ഗതി വന്നല്ലോ. അയാള്‍ നെടുവീര്‍പ്പെട്ടു. കാര്യമായി ജോലിയൊന്നും നടക്കാത്തതിനാല്‍ മാധവന്‍ വീട്ടില്‍ തന്നെയായി. മഴക്കാലം വന്നെത്തിപോയി. ഓഗസ്റ്റ് മാസം ആയി. അപ്പോളേക്കും മാധവന് വിഷാദം വല്ലാതെ തളംകെട്ടിയിരുന്നു. ഷൈനിയും ചിന്നുവും സുരേഷിന്റെ കൂടെ തന്നെയാണ് താമസം. മുറിയില്‍ ചടഞ്ഞുകൂടിയിരിക്കുമ്പോള്‍ മാധവന്റെ ചിന്ത നഷ്ടത്തില്‍ തന്നെയായിരുന്നു. അങ്ങോട്ടേക്ക് വന്നുകൊണ്ട്
ജയ: നിങ്ങളിത് എന്ത് ഇരിപ്പാണ്? ഒന്ന് പുറത്തൊക്കെ പോയിക്കൂടെ..
തിരിഞ്ഞുനോക്കികൊണ്ട് മാധവന്‍: എനിക്ക് വയ്യെടി.
ജയ: പിന്നെ അവിടെ സ്വന്തം മോന്‍ പോയ വിഷമം ഭാരതിയേച്ചി് മാറിവരുന്നു. നിങ്ങള്‍ക്ക് ഇപ്പോളും മാറീലേ
എന്ത് പറയണമെന്നറിയാതെ മാധവന്‍ മൗനം പാലിച്ചു.
ജയ: പിന്നെ ഒരു കാര്യം. ചേച്ചിക്ക് ആ കാല്
💬 Comments
View all comments